തിരുവനന്തപുരം: ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാം, തുറിച്ചുനോട്ടങ്ങളില്ലാതെ ഇഷ്‌ടമുള്ളവരുമായി കൈകോർത്ത് നടക്കാം, ചുറ്റുമുള്ളവരെയും സദാചാരത്തെയും പേടിക്കുകയും വേണ്ട... അങ്ങനെയൊരു ഇടമുണ്ടോ എന്ന് മലയാളി ചോദിക്കുന്ന കാലമാണിത്.... അങ്ങനെയൊരു ഇടമുണ്ട്...
തുറിച്ചുനോട്ടമില്ല, സദാചാരക്കാരെ പേടിക്കേണ്ട.. സ്വാതന്ത്ര്യഭൂമിയാണ് ഐഎഫ്‌എഫ്‌കെ വേദി - അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം
തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത് സ്വാതന്ത്ര്യമെന്ന അനുഭൂതി.
സ്വാതന്ത്ര്യമെന്ന അനുഭൂതി നൽകി ഐഎഫ്‌എഫ്‌കെ വേദി
ഈ കാണുന്ന ചലച്ചിത്രമേളയുടെ ഓരോ കോണിലും സിനിമ മാത്രമല്ല സ്വാതന്ത്ര്യവുണ്ട്. ഇവിടെ സിനിമ കൺതുറക്കുന്നത് ജീവിതക്കാഴ്‌ചകളിലേക്ക് മാത്രമല്ല, ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യത്തിലേക്ക് കൂടിയാണ്. തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നതും സ്വാതന്ത്ര്യമെന്ന അനുഭൂതിയാണ്. യുവതലമുറ ഐഎഫ്എഫ്കെയെ ഹൃദയത്തിലേറ്റുന്നതും അതുകൊണ്ടാണ്...