തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവുമായി തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സും ചേർന്നാണ് സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. 10 വർഷമായി തുടരുന്ന ഈ ഉച്ചഭക്ഷണ വിതരണം വിദ്യാർഥികൾക്ക് ഏറെ ആശ്വാസമാണ്.
അന്നത്തോളം വലുതല്ലല്ലോ മറ്റൊന്നും; ചലച്ചിത്ര മേളയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ഫിലിം ഫ്രറ്റേണിറ്റി - തിരുവനന്തപുരം
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവുമായി തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റി

ചലച്ചിത്ര മേളയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ഫിലിം ഫ്രറ്റേണിറ്റി
ചലച്ചിത്ര മേളയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ഫിലിം ഫ്രറ്റേണിറ്റി
ചലച്ചിത്ര മേളയിൽ വിദ്യാർഥികൾക്ക് പ്രവേശന പാസിന്‍റെ തുക കുറവാണെങ്കിലും ഭക്ഷണത്തിനും മറ്റും ചെലവ് ഏറെയാണ്. ഇതിന് വലിയൊരു പരിഹാരമാണ് ഈ സൗജന്യ ഉച്ച ഭക്ഷണം. ആറ് ദിവസങ്ങളിലായി 3000ത്തിലധികം പേർക്കാണ് ഇവർ ഭക്ഷണം വിതരണം ചെയ്‌തിരിക്കുന്നത്.