തിരുവനന്തപുരം:ചലച്ചിത്ര മേളകളിലെ സ്ഥിരം പ്രേക്ഷകന്‍. വര്‍ഷങ്ങള്‍ പിന്നീടുമ്പോള്‍ താന്‍ മേളക്കെത്തുക സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കാനാകും എന്ന് മനസില്‍ പോലും ചിന്തിക്കാത്ത കാര്യം. വര്‍ക്കല സ്വദേശിയായ രാരിഷാണ് ഇത്തവണ സ്വന്തം ചിത്രം പ്രദര്‍ശിപ്പിക്കാനായി മേളക്കെത്തുന്നത്.
20 വര്‍ഷമായി ചലച്ചിത്ര മേളയുടെ സ്ഥിരം പ്രേക്ഷകനാണ് രാരിഷ്. എന്നാല്‍ ഇത്തവണത്തേത് ഏറെ പുതുമയുള്ള സന്ദര്‍ശനം. രാരിഷ് സംവിധാനം നിര്‍വഹിച്ച 'വേട്ടപ്പട്ടികളും ഓട്ടക്കാരും' എന്ന ചിത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഒരു പെണ്‍കുട്ടി ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
മേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് 'വേട്ടപ്പട്ടികളും ഓട്ടക്കാരും' പ്രദര്‍ശിപ്പിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ നാം എന്തിന് ഇടപെടണം, നമ്മുടെ ഇടപെടലുകൾ എങ്ങനെയുള്ളതായിരിക്കണം എന്ന അന്വേഷണം കൂടിയാണ് ഈ സിനിമ. 2016ൽ തിരക്കഥയെഴുതി 2017ലാണ് രാരിഷ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.