ഇവിടെ സിനിമയുമുണ്ട്...വൈബുമുണ്ട്... തിരുവനന്തപുരം: 'ജോലിയിൽ കേറിയതിനാൽ ഒരു ദിവസമേ ഫ്രീ ഉള്ളൂ. ആ ദിവസം ഐഎഫ്എഫ്‌കെയ്‌ക്ക് വരാൻ തീരുമാനിച്ചു. വേറൊന്നുമല്ല, ഇവിടെ അടിപൊളിയാണ്' -എറണാകുളത്ത് നിന്നും വന്ന സിനിമ തത്പരനല്ലാത്ത ഗോകുൽ ഐഎഫ്എഫ്‌കെയ്‌ക്ക് വന്നതിന് പിന്നിലെ കഥയിതാണ്.
വൈവിധ്യങ്ങളെല്ലാം മറന്നും അംഗീകരിച്ചും സിനിമ എന്ന മൂന്നക്ഷരത്തിലേക്ക് ഒഴുകുന്ന ഇടമായി മാത്രമല്ല ഐഎഫ്എഫ്‌കെ (International Film Festival of Kerala -IFFK) വേദിയെ വിവരിക്കാനാവുക. അതിനുമപ്പുറം എന്തോ ഒന്ന് വർഷാവർഷം ദൂരയിടങ്ങളിൽ നിന്നും ആളുകളെ കേരളത്തിന്‍റെ തെക്കേയറ്റത്ത് നടക്കുന്ന ഈ മഹാ മേളയിലേക്ക് ആകർഷിക്കുന്നുണ്ട്. ആദ്യമായി വന്ന് തൊട്ടടുത്ത വർഷവും വരുമെന്ന് സത്യമിടുന്നവർ (IFFK Delegates and visitors shares experiences ).
കാണാപാഠമായ അനുഭവങ്ങൾ മടുപ്പില്ലാതെ വീണ്ടും വീണ്ടും അനുഭവിക്കണമെന്നാഗ്രഹിച്ച് വരുന്നവർ. ജോലിയുടെ സമ്മർദത്തിനിടയിൽ ലഭിക്കുന്ന ആഴ്‌ചയിലെ ഒരവധി അത് തിരുവനന്തപുരത്തേക്ക് എന്ന് നിശ്ചയിച്ച് ട്രെയിൻ ടിക്കറ്റ് എടുത്തുവച്ചവർ. വരാൻ പറ്റിയില്ലെങ്കിലും വീഡിയോ കോളിലൂടെയെങ്കിലും ഐഎഫ്എഫ്കെയുടെ ഭാഗമാകുന്നവർ... ഓരോ വർഷവും ഈ ആവേശം ഓരോ പടി മുന്നോട്ട് കയറുന്നു.
12000 ഡെലിഗേറ്റുകളാണ് ചലച്ചിത്ര അക്കാദമിയുടെ കണക്ക് പ്രകാരം ഐഎഫ്എഫ്‌കെയിൽ എത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്യാതെ വന്നവരും ഇവരുടെ കൂടെ ആവേശത്തിൽ പങ്കാളികളാവാൻ വണ്ടി കയറി എത്തിയിട്ടുണ്ട്. തെക്കേയറ്റത്ത് കിടക്കുന്ന തിരുവനന്തപുരത്ത് നിന്നും വടക്കോട്ടും ഐഎഫ്എഫ്‌കെ എത്തണം എന്ന അഭിപ്രായം ഉള്ളവരുമുണ്ട് ഇക്കൂട്ടത്തിൽ.
'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം ഏറ്റുവാങ്ങി വനൂരി കഹിയു: ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം നൽകി കെനിയൻ സംവിധായിക വനൂരി കഹിയുക്ക് ആദരം (Spirit of Cinema award at IFFK). വ്യത്യസ്‌ത ആശയങ്ങൾ സംവദിക്കാനുള്ള വേദിയായി സിനിമ മാറണമെന്നും ഐഎഫ്എഫ്കെ (International Film Festival of Kerala-IFFK) അത്തരമൊരു വേദിയാണെന്നും ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ വനൂരി കഹിയു പറഞ്ഞു (Kenyan director Wanuri Kahiu).
തദ്ദേശീയമായ സിനിമകൾ നിർമിക്കുകവഴി അവിടുത്തെ സംസ്‌കാരത്തെ പരിപോഷിപ്പിക്കാൻ കഴിയും. കൊളോണിയൽ അധിനിവേശത്തിന്‍റെ കാലം മുതൽക്കേ കല എന്നത് പ്രതിരോധത്തിന്‍റെ മാർഗമാണ്. സാമൂഹിക വികസനത്തിന്‍റെ ഓരോ ഘട്ടത്തിലുമുള്ള മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചിട്ടുണ്ടെന്നും എല്ലാ ശബ്‌ദങ്ങളെയും ആശയങ്ങളെയും ഉൾകൊള്ളുന്ന ആഗോള മാനവികതയുടെ ഇരിപ്പിടമായി ചലച്ചിത്ര മേഖല മാറണമെന്നും വനൂരി കഹിയു പറഞ്ഞു.
READ ALSO:സ്നേഹത്തിന്‍റെയും ജീവിതത്തിന്‍റെയും ഭാഷയാണ് സിനിമ, 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം ഏറ്റുവാങ്ങി വനൂരി കഹിയു