തിരുവനന്തപുരം: ഒരാഴ്‌ച നീണ്ട സിനിമ കാഴ്‌ചകള്‍ക്ക് ഇന്ന് സമാപനം. 28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും (iffk ends today). വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി (christoph sanusi- life time achievement award) ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഏറ്റുവാങ്ങും. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്‌ടാതിഥിയാകും. ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങുകള്‍.
ചടങ്ങില്‍ ക്യൂബയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരെ ആദരിക്കും. സമാപന ചടങ്ങിനു മുന്നോടിയായി അഞ്ചു മണിക്ക് കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള 'വിന്‍ഡ് ഓഫ് റിഥം' എന്ന സംഗീതപരിപാടി അരങ്ങേറും. കൂടാതെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും.
പ്രേക്ഷകരുടെ ഇഷ്‌ട സിനിമ തെരെഞ്ഞെടുക്കാനുള്ള അവസരം ഇന്ന് ഉച്ചയ്ക്ക് 2:30 വരെയാണ്. മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡിന് അര്‍ഹമായ സിനിമയ്ക്ക് ലഭിക്കുക. അക്കാദമിയുടെ വെബ്‌സൈറ്റ് മുഖേനെ വോട്ട് ചെയ്യാം.
സമാപന വേദിയില്‍ വി.കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനാകും. മേയര്‍ ആര്യ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി ഐഎഎസ്, പോര്‍ച്ചുഗീസ് സംവിധായികയും ജൂറി ചെയര്‍പേഴ്‌സണുമായ റീത്ത അസവെദോ ഗോമസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം, കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി സുരേഷ് കുമാര്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അവസാന ദിനത്തില്‍ പ്രദര്‍ശനത്തിന് 15 സിനിമകള്‍: