തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിനിധികൾക്ക് സൗജന്യ യാത്ര ഒരുക്കി ഇലക്ട്രിക് ഓട്ടോറിക്ഷകൾ. സ്മാർട്ട് സിറ്റി പദ്ധതിയുമായി സഹകരിച്ച് 10 ഇലക്ട്രിക് ഓട്ടോകളാണ് സൗജന്യ സർവീസ് നടത്തുന്നത്. വനിതകളാണ് 10 ഓട്ടോകളും ഓടിക്കുന്നതെന്ന സവിശേഷതയുമുണ്ട്. പരിസ്ഥിതി സൗഹൃദവും, ചെലവ് കുറഞ്ഞതുമായ ഇ-ഓട്ടോ സൗകര്യം ചലച്ചിത്ര മേളയിൽ ഇത് രണ്ടാം തവണയാണ്.
നഗരത്തിലെ 15 വേദികളിലും പ്രതിനിധികൾക്ക് വാഹനങ്ങളിൽ സൗജന്യമായി സഞ്ചരിക്കാം. സവാരിക്കെത്തുന്നവരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വനിത സാരഥി സുനിത പറയുന്നു. കഴിഞ്ഞ തവണ കൊവിഡ് പ ശ്ചാത്തലത്തിൽ ഡെലിഗേറ്റുകൾ കുറവായതിനാൽ സവാരി കുറവായിരുന്നു. ഇക്കുറി സ്ഥിതി വ്യത്യസ്ഥമാണ്. വിശ്രമിക്കാൻ പോലും സമയമില്ല.