തിരുവനന്തപുരം:വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. വിജിലസ്, തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ശിവശങ്കറിനെ പ്രതിയാക്കിയത്.
ലൈഫ് മിഷന്‍ ക്രമക്കേട്; ശിവശങ്കര്‍ അഞ്ചാം പ്രതിയെന്ന് വിജിലന്‍സ് - m-sivasankar
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍
ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയെന്ന് വിജിലസ്
സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് ശിവശങ്കറിന് ലഭിച്ചതായി കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ സി.ഇ.ഒ യുവി ജോസിൻ്റെ മൊഴിയും ശിവശങ്കറിന് എതിരായിരുന്നു. കേസിൽ ശിവശങ്കറിനെ ഉടൻ വിജിലൻസ് ചോദ്യം ചെയ്യും.
കൂടുതൽ വായിക്കാൻ: ലൈഫ് പദ്ധതി ക്രമക്കേട്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു