തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വ ചലചലച്ചിത്ര മേള വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും.
രാജ്യാന്തര ഡോക്യുമെന്‍റി, ഹ്രസ്വ ചലചിത്രമേള വെള്ളിയാഴ്ച മുതല്‍ - ഹ്രസ്വ
കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി 262 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
ഫയൽ
ആറു ദിവസമാണ് മേള. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സംവിധായിക മധുശ്രീ ദത്തയ്ക്ക് സമ്മാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അറിയിച്ചു. ഇറ്റാലിയൻ ചിത്രമായ സെൽഫിയാണ് ഉദ്ഘാടന ചിത്രം. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി 262 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിൽ 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗത്തിൽ 44 ഉം മലയാളം വിഭാഗത്തിൽ 19 ഉം ചിത്രങ്ങളുണ്ടാവും.
Last Updated : Jun 19, 2019, 6:47 PM IST