രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളക്ക് സമാപനം - ഹ്രസ്വ
സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് സംവിധായിക മധുശ്രീ ദത്തയ്ക്ക്
തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളക്ക് കൊടിയിറക്കം. സമാപന സമ്മേളത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് സംവിധായിക മധുശ്രീ ദത്തയ്ക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 'ലുക്ക് അറ്റ് ദ സ്‌കൈ' മികച്ച ചിത്രമായും 'ഡൈയിംഗ് വിന്‍റ്' രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുത്തു. ഗായത്രി ശശി പ്രകാശ് സംവിധാനം ചെയ്ത 'പ്രതിച്ഛായ'യാണ് ക്യാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രം. മികച്ച ഛായാഗ്രാഹകനുള്ള നവ്‌റോസ് കോണ്‍ട്രാക്ടര്‍ പുരസ്‌കാരം 'ലോംഗ്‌റ'യുടെ ഛായാഗ്രഹണം നിര്‍വഹിച്ച സൗരഭ് കാന്തി ദത്തയ്ക്ക് ലഭിച്ചു. ചടങ്ങിനു ശേഷം വിജയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.