തിരുവനന്തപുരം : രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വചിത്രമേളയിൽ പ്രേക്ഷക പങ്കാളിത്തം കുറവെന്ന് ഡെലിഗേറ്റുകൾ. പൊതുവില്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങളുണ്ടെങ്കിലും മത്സര വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പലരും അപാകതകൾ ചൂണ്ടിക്കാട്ടി. ഇക്കുറി മേളയിൽ ഡെലിഗേറ്റുകളുടെ പങ്കാളിത്തം വളരെ കുറഞ്ഞുപോയതായി ചിലർ അഭിപ്രായപ്പെടുന്നു.
വൈവിധ്യമാർന്ന പ്രമേയങ്ങള്‍ അവതരിപ്പിച്ച് ഐഡിഎസ്എഫ്എഫ്കെ ; അതിനൊത്ത പ്രേക്ഷക പങ്കാളിത്തമില്ലാതെ മേള - ഐ ടെയിൽസ്
രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വചിത്രമേളയിൽ പ്രേക്ഷക പങ്കാളിത്തം കുറവെന്നാണ് ഡെലിഗേറ്റുകളുടെ അഭിപ്രായം
![വൈവിധ്യമാർന്ന പ്രമേയങ്ങള്‍ അവതരിപ്പിച്ച് ഐഡിഎസ്എഫ്എഫ്കെ ; അതിനൊത്ത പ്രേക്ഷക പങ്കാളിത്തമില്ലാതെ മേള IDSFFK delegates response IDSFFK International Documentary Short Film Festival ഐഡിഎസ്എഫ്എഫ്കെ രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വചിത്രമേള ഐ ടെയിൽസ് ഐഡിഎസ്എഫ്എഫ്കെ ഡെലിഗേറ്റുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16238352-thumbnail-3x2-.jpg)
എന്നിരുന്നാലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഡെലിഗേറ്റുകൾ മേളയ്ക്ക് കൊഴുപ്പേകുന്നുണ്ട്. സായാഹ്നങ്ങളിൽ നടക്കുന്ന സാംസ്‌കാരിക പരിപാടികളിലടക്കം പങ്കെടുത്താണ് ഇവർ മടങ്ങുന്നത്. ഐ ഫോണിൽ ചിത്രീകരിച്ച സ്ത്രീ ചിത്രങ്ങളുടെ പ്രത്യേക പാക്കേജായ ഐ ടെയിൽസ്‌ന് മികച്ച പ്രതികരണമാണ് കാണികളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
മേളയിൽ ഇന്ന് (ഓഗസ്റ്റ് 30) 12 മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഷിജിത് കല്യാടൻ സംവിധാനം ചെയ്‌ത ഇറച്ചിക്കോഴി, ഫിൻ ജോർജ് വർഗീസ് സംവിധാനം ചെയ്‌ത 'മരാ മരാ മരാ' തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. വിവിധ രാജ്യാന്തര മേളകളിൽ പ്രേക്ഷക പ്രീതി നേടിയ അഞ്ച് ചിത്രങ്ങൾ ഉൾപ്പടെ 55 ലഘു സിനിമകളുടെ പ്രദർശനവും ഇന്ന് നടന്നു. സിനിമ താരം സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകാംഗ നാടകമായ 'പെൺനടനും' അരങ്ങേറി.