തിരുവനന്തപുരം :ഗൗരവമായ തിരക്കഥാപഠനമാണ് സംവിധായകനാകാനുള്ള പ്രാഥമിക യോഗ്യതയെന്ന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള സിനിമാ പഠന കേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
'സംവിധായകാനുള്ള യോഗ്യത ഗൗരവമായ തിരക്കഥാപഠനം': അടൂർ ഗോപാലകൃഷ്ണൻ READ MORE:IDSFFK: ഐഡിഎസ്എഫ്എഫ്കെയിൽ പ്രതീക്ഷിച്ചതിലുമധികം ജനപങ്കാളിത്തമെന്ന് കമൽ
മലയാളികൾ എല്ലാവരും സിനിമ എടുക്കാൻ ആഗ്രഹിക്കുന്നു എന്നതിനുള്ള തെളിവാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ പോലുള്ള മത്സരവേദികൾ. ഓൺലൈൻ മാധ്യമങ്ങൾ ഇക്കാര്യത്തിൽ വലിയ സാധ്യതകൾ തുറന്നിടുകയാണ്.
ചലച്ചിത്ര അക്കാദമി നടത്തിയ തിരക്കഥാ രചനാ മത്സരത്തിൽ സമ്മാനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ അടൂർ വിതരണം ചെയ്തു. 'ഒറ്റപ്പെടലുകളും അതിജീവനവും' എന്ന വിഭാഗത്തിൽ ഉൾപ്പെട്ട അഞ്ച് ചിത്രങ്ങൾ മേളയിൽ ഇന്ന് (ഡിസംബർ 10) പ്രദർശിപ്പിച്ചു.