തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അവസാനം ജോലി ചെയ്ത യൂണിറ്റിൽ നിന്ന് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാൻ സംവിധാനമൊരുക്കിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സൗകര്യാർഥം തിരിച്ചറിയൽ കാർഡ് ലഭ്യമാക്കണമെന്നുള്ള സർക്കാർ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് തിരിച്ചറിയൽ കാർഡ് നൽകും. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് കാർഡ് തപാലിൽ എത്തിച്ച് നൽകും. വിരമിക്കുന്ന ദിവസം തന്നെ കാർഡ് നൽകുമെന്നും ഡി.ജി.പി അറിയിച്ചു.
വിരമിച്ച പൊലീസുകാർക്ക് തിരിച്ചറിയൽ കാർഡ്; ഈ മാസം പത്ത് മുതൽ ലഭ്യമാകും - dgp loknath behera
ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് തിരിച്ചറിയൽ കാർഡ് നൽകും. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് കാർഡ് തപാലിൽ എത്തിച്ച് നൽകും.
വിരമിച്ച പൊലീസുകാർക്ക് തിരിച്ചറിയൽ കാർഡ്; ഈ മാസം പത്ത് മുതൽ ലഭ്യമാകും
കാർഡിൻ്റെ ദുരുപയോഗം തടയുന്നതിനും മുൻകരുതൽ സ്വീകരിക്കും. ഈ മാസം പത്തു മുതലാണ് കാർഡ് ലഭ്യമാക്കുന്നത്. അതേസമയം, ക്രൈം കേസുകളിൽ ഉൾപ്പെട്ട മുൻ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് നൽകില്ല