കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു - Malayalam news updates from TVM

മരിച്ച നിലയിൽ കണ്ടെത്തിയ സ്റ്റാൻലി ഭാര്യ ജയലതയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജയലത മകളുടെ വീട്ടിൽ പോയിരിക്കുകയാണെന്നാണ് വിവരം.

കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം  മൃതദേഹം തിരിച്ചറിഞ്ഞു  നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസ്  latest Malayalam news updates  Malayalam news updates from TVM  തിരുവനന്തപുരം വാർത്തകൾ
തിരുവനന്തപുരത്ത് വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

By

Published : Nov 28, 2019, 12:04 PM IST

Updated : Nov 28, 2019, 12:23 PM IST

തിരുവനന്തപുരം: നഗരമധ്യത്തിലെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിക്ക് പിഎംജി വികാസ് ലൈനിലെ വീടിന് തീ പടരുന്നത് കണ്ട് നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സ്റ്റാൻലിയാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റാൻലിയും ഭാര്യ റിട്ടയേഡ് കെ എസ് ഇ ബി ചീഫ് എൻജീനിയറുമായ ജയലതയും ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജയലത മകളുടെ വീട്ടിൽ പോയിരിക്കുകയാണെന്നാണ് വിവരം. സ്റ്റാൻലി അർബുദ രോഗിയാണ്. രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Last Updated : Nov 28, 2019, 12:23 PM IST

ABOUT THE AUTHOR

...view details