കേരളം

kerala

ETV Bharat / state

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്വന്തം സിനിമയുമായി കൊച്ചുകൂട്ടുകാര്‍ - international childrens film festival

കുട്ടികള്‍ ഒരുക്കുന്ന മൂന്ന് ചിത്രങ്ങള്‍ സമാപന ദിവസം പ്രദര്‍ശനത്തിനെത്തും.

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളക്കിടെ സ്വന്തം സിനിമയുമായി കൊച്ചുകൂട്ടുകാര്‍

By

Published : May 13, 2019, 6:19 PM IST

Updated : May 13, 2019, 8:07 PM IST

തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ സ്വന്തം സിനിമ ഒരുക്കുന്ന തിരക്കിലാണ് കൊച്ചു കൂട്ടുകാർ. മൂന്ന് ഹ്രസ്വചിത്രങ്ങളാണ് സാങ്കേതിക പ്രവർത്തകരുടെ സഹായത്തോടെ കുട്ടികൾ ഒരുക്കുന്നത്. ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകളിൽ നിന്നും ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകിയാണ് ഹ്രസ്വ ചിത്രങ്ങൾ ഒരുക്കുന്നത്. തിരക്കഥയും സംവിധാനവും എല്ലാം കുട്ടികൾ തന്നെ നിർവഹിക്കുന്നു. ക്യാമറ ഉൾപ്പെടെയുള്ള സാങ്കേതിക സഹായം കുട്ടികൾക്ക് നൽകുന്നുണ്ട്.

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്വന്തം സിനിമയുമായി കൊച്ചുകൂട്ടുകാര്‍

രണ്ട് കുട്ടികൾ വീതമുള്ള സംഘങ്ങളാണ് സംവിധാനം നിർവഹിക്കുന്നത്. കുട്ടികളും ഈ പരിശീലന പരിപാടിയുടെ സന്തോഷത്തിലാണ്. ചിത്രങ്ങൾ സമാപന ദിവസം സദസിൽ പ്രദർശിപ്പിക്കും.

Last Updated : May 13, 2019, 8:07 PM IST

ABOUT THE AUTHOR

...view details