തിരുവനന്തപുരം:ഐഫോണ്‍ വിവാദത്തില്‍,സി.പി.എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. രണ്ട് തവണയും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. മാര്‍ച്ച് 30ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി. ഫ്ലാറ്റിന്‍റെ വിലാസത്തിലാണ് നോട്ടീസ്.
കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്
വിനോദിനി രണ്ട് തവണയും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്.
Notice to Vinodini Balakrishnan
ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചതിന് കോഴയായി യുണീടാക് സി.ഇ.ഒ. സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷ് മുഖേന ഐഫോണുകള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതിലൊന്ന് ലഭിച്ചിരിക്കുന്നത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.