കേരളം

kerala

ETV Bharat / state

ഹ്യൂണ്ടായ് കമ്പനി കബളിപ്പിച്ചു; കാർ ഉടമയ്ക്ക് 30,000 രൂപ നഷ്ടപരിഹാരം - ഹ്യൂണ്ടായ് കമ്പനി

തുക ഒരു മാസതിനകം പരാതിക്കാരന് നൽകിയില്ലെങ്കിൽ 8% പലിശയും ചേർത്ത് നൽകണമെന്നും ജില്ലാ കൺസ്യുമാർ കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശി എൻ. കൃഷ്ണൻ പോറ്റി നൽകിയ പരാതിയിലാണ് നടപടി.

Hyundai accused of cheating  30,000 compensation to the car owner  ഹ്യൂണ്ടായ് കമ്പനി കബളിപ്പിച്ചതായി ആരോപണം  കാർ ഉടമയ്ക്ക് 30,000 രൂപ നഷ്ടപരിഹാരം  ഹ്യൂണ്ടായ് കമ്പനി  Hyundai
ഹ്യൂണ്ടായ്

By

Published : Jan 7, 2021, 1:37 PM IST

തിരുവനന്തപുരം: ഹ്യൂണ്ടായ് കാർ നിർമാതാക്കൾ നൽകിയ പരസ്യം വിശ്വസിച്ച് കാർ വാങ്ങി കബിളിക്കപ്പെട്ട വ്യക്തിക്ക് 30,000 രൂപ നഷ്ടപരിഹാരം. തുക ഒരു മാസത്തിനകം പരാതിക്കാരന് നൽകിയില്ലെങ്കിൽ 8% പലിശയും ചേർത്ത് നൽകണമെന്നും ജില്ലാ കൺസ്യുമാർ കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശി എൻ. കൃഷ്ണൻ പോറ്റി നൽകിയ പരാതിയിലാണ് നടപടി.

2015 ഓഗസ്റ്റ്‌ 26ന് പരാതിക്കാരൻ കരമനയിലെ പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമിൽ നിന്നും ഹ്യൂണ്ടായ് എക്സെന്‍റ് ഇനത്തിൽപ്പെട്ട കാർ 6,09,927 രൂപയ്ക്കാണ് വാങ്ങിയത്. അലോയ് വീൽ അടങ്ങിയ ടയറുകൾ കാറിന് കൂടുതൽ സുരക്ഷ നൽകുമെന്ന പരസ്യം വിശ്വാസിച്ചാണ് പരാതിക്കാരൻ കാർ വാങ്ങിയത്. കാർ വാങ്ങി വീട്ടിലെത്തിയ ശേഷം സ്പെയർ ടയർ നോക്കിയപ്പോൾ സാധാരണ ടയർ ആയിരുന്നു കമ്പനി നൽകിയത്. ഇതിനെതിരെയാണ് പരാതിക്കാരൻ കൺസ്യുമർ ഫോറത്തിന് സമീപിച്ചത്.

ഹ്യൂണ്ടായ് കമ്പനി നൽകിയ പരസ്യത്തിൽ പറഞ്ഞിരുന്ന ആലോയി വീൽ കാറിന്‍റെ നാലു ടയർറുകൾക്ക് മാത്രമായിരുന്നു അല്ലാതെ സ്പെയർ വീലിന് ഇത് ബാധകം അല്ലെന്നും, നാലു അലോയ് വീലിന്‍റെ പണം മാത്രമേ കമ്പനി വാങ്ങിയിട്ടുള്ളൂയെന്നും ഇക്കാരണത്താൽ കമ്പനി പരാതിക്കാരന് വഞ്ചിച്ചിട്ടില്ലയെന്നും ഹ്യൂണ്ടായ് കമ്പനി കോടതിയിൽ വാദിച്ചു. കേന്ദ്ര വാഹന നിയമത്തിലെ 138(4)(എ) എന്നീ വകുപ്പുകൾ അനുസരിച്ച് ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും കമ്പനികൾ പ്രത്യേകം ബൾബ്, ടയർ എന്നിവ നൽകണം എന്ന നിയമ നിലവിലുണ്ടെന്നും, ഇവ കൺസ്യുമർക്ക് കമ്പനി നൽകുന്നത് സമ്മാനമായിട്ടല്ലയെന്നും, മറിച്ച് വാഹന നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും. ഇത് കാരണം കമ്പനി പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

ABOUT THE AUTHOR

...view details