തിരുവനന്തപുരം:മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ ചവിട്ടി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. കോട്ടൂർ സ്വദേശി സിന്ധുവിനെ (20) ചവിട്ടിയും ഇടിച്ചും അടിച്ചും കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കിച്ചൻ എന്ന സുശാന്തിന് (39) ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചത്. തിരുവനന്തപുരം അഡിഷണൽ ജില്ലാ കോടതി ജഡ്‌ജി ജയവന്താണ് ശിക്ഷ വിധിച്ചത്. സിന്ധുവിന്‍റെ മൂത്ത മകന് ഇരയുടെ നഷ്ട പരിഹാര തുകയിൽ നിന്നും ഒരു ലക്ഷം രൂപ നൽകുവാനും ഉത്തരവിൽ പറയുന്നുണ്ട്.
ഗർഭിണിയായ ഭാര്യയെ ചവിട്ടി കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും - kerala news
2006 ഡിസംബർ 21നാണ് സംഭവം. സിന്ധു ഗർഭിണി ആയത് പരപുരുഷ ബന്ധം കാരണമെന്ന സംശയത്താലാണ് കൊല നടന്നത്
![ഗർഭിണിയായ ഭാര്യയെ ചവിട്ടി കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും ഗർഭിണിയായ ഭാര്യയെ ചവിട്ടി കൊന്ന ഭർത്താവിന് ജീവപര്യന്തം Husband sentenced to life imprisonment, fined Rs 50,000 for treading on pregnant wife തിരുവനന്തപുരം വാർത്ത thiruvananthapuram news kerala news കേരള വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10403453-467-10403453-1611762245786.jpg)
2006 ഡിസംബർ 21നാണ് സംഭവം. സിന്ധു ഗർഭിണി ആയത് പരപുരുഷ ബന്ധം കാരണമെന്ന സംശയത്താലാണ് കൊല നടത്തിയത്. ആര്യനാട് കോട്ടൂർ സ്വദേശികളാണ് സിന്ധുവും ഭർത്താവ് സുശാന്തും. സിന്ധു ഗർഭിണിയായത് മുതൽ പ്രതിക്ക് സംശയമായിരുന്നു. സംഭവ ദിവസം വൈകുന്നേരം 5.30 ന് ഓട്ടോയിൽ കോട്ടൂരിൽ നിന്നും എത്തിയ പ്രതി സിന്ധുവുമായി തർക്കം ഉണ്ടാകുകയും തുടർന്ന് അടിച്ചും ഇടിച്ചും അടിവയറ്റിൽ ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്.
സിന്ധുവിന്‍റെ ദേഹത്ത് 70 ഓളം മുറിവുകൾ ഉണ്ടെന്നും അടിവയറിനേറ്റ ചവിട്ടാണ് മരണ കാരണം എന്നും മെഡിക്കൽ കോളജിലെ ഫോറൻസിക് ഡോക്ടർ മീന മൊഴി നല്‍കിയതും ഇയാളെ കോട്ടൂരിൽ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും കേസിൽ നിർണായകമായി. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി സിന്ധുവിന്‍റെ വീട്ടിൽ ചെന്ന് സിന്ധു റോഡിൽ ബോധംകെട്ടു കിടക്കുന്നതായി പറഞ്ഞു. 2007 നവംബർ 28 ണ് നെയ്യാർഡാം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 32 സാക്ഷികൾ, 27 രേഖകൾ, 27 തോണ്ടി സാധനങ്ങള്‍ എന്നിവ വിചാരണ വേളയിൽ പ്രോസിക്യൂഷൻ പരിഗണിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാറാണ് ഹാജരായത്.