തിരുവനന്തപുരം:പാറശാല ആയിര ചൂരക്കുഴിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുടിഞ്ഞാൻവിള സ്വദേശിനി മീനയാണ് (38) കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി (45)പാറശ്ശാല പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ആയിരുന്നു നാടിനെ നടുക്കിയ സംഭവം. ഷാജി നിരന്തരം മദ്യപിച്ചെത്തി മീനയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി മർദനം സഹിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മീനയെ ഷാജി പിന്തുടർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
പാറശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി - Parashala Murder
ഷാജി നിരന്തരം മദ്യപിച്ചെത്തി മീനയെ മർദിക്കുന്നത് പതിവായിരുന്നു
പാറശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
രക്തത്തിൽ വാർന്ന് കിടന്ന മീനയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംഭവത്തെത്തുടർന്ന് ബൈക്കിൽ പാറശാല പൊലീസ് സ്റ്റേഷനിലെത്തിയ ഷാജി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.സംഭവം നടന്നത് പൊഴിയൂർ സ്റ്റേഷൻ പരിധിയിലാണ്.
Last Updated : Apr 16, 2021, 10:42 AM IST