തിരുനെല്‍വേലി:തിരുനെൽവേലി ഹോട്ടലിൽ ഭാര്യയെ കളിയാക്കിയവരെ ഭർത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മുക്കൂടലിലെ ഹോട്ടലിൽ വച്ചാണ് സംഭവം. മുംബൈയിൽ ജോലി ചെയ്യുന്ന എഡിസനാണ് (23) മര്‍ദനമേറ്റത്. അവധിക്ക് നാട്ടില്‍ വന്ന എഡിസണ്‍ സുഹൃത്തിനോപ്പം ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയിരുന്നു. ഈ സമയം ഇവര്‍ക്ക് എതിര്‍വശത്ത് തിരുനല്‍വേലി സ്വദേശിയായ സെമ്പകവും ഭാര്യയും ഇരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ സെമ്പകത്തിന്‍റെ ഭാര്യയെ എഡിസണ്‍ കളിയാക്കി. ഇതില്‍ പ്രകോപിതനായ സെമ്പകം എഡിസണെ മര്‍ദിക്കുകയായിരുന്നു.
ഭാര്യയെ കളിയാക്കിയ യുവാക്കളെ പൊതിരെ തല്ലി ഭര്‍ത്താവ്: വീഡിയോ - ഭാര്യയെ കളിയാക്കിയ യുവാക്കളെ ഭര്‍ത്താവ് മര്‍ദിച്ചു
തിരുനെല്‍വേലി മുക്കൂടലിലെ ഹോട്ടലിൽ വച്ചാണ് സംഭവം
ഭാര്യയെ കളിയാക്കിയ യുവാക്കളെ പൊതിരെ തല്ലി ഭര്‍ത്താവ്; വീഡിയോ
സംഭവത്തില്‍ ഇടപെട്ട ഹോട്ടല്‍ തൊഴിലാളികള്‍ ഇരുവരേയും അനുനയിപ്പിച്ച് വീട്ടിലയച്ചു. മര്‍ദനത്തില്‍ ഗുരുതമായി പരിക്കേറ്റ എഡിസണ്‍ ആദ്യം ആദ്യം തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുനെല്‍ വേലിയിലേക്കും മാറ്റി. മര്‍ദനത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ പാപ്പാക്കുടി പൊലീസ് അന്വേഷണം തുടങ്ങി.