കേരളം

kerala

ETV Bharat / state

'ക്യാർ' ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; അതീവ ജാഗ്രത നിര്‍ദേശം

നാളെ 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കുന്ന ചുഴലിക്കാറ്റ് നവംബര്‍ ഒന്നോടെ 85 മുതല്‍ 90 കിലോമീറ്റർ വേഗതയില്‍ കേരള തീരം കടന്നുപോകും. നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

'ക്യാർ' ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; അതീവ ജാഗ്രത നിർദ്ദേശം

By

Published : Oct 30, 2019, 5:09 PM IST

തിരുവനന്തപുരം: ലക്ഷദീപിന് സമീപം രൂപം കൊണ്ട അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മറുന്നതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ശക്തമായചുഴലികാറ്റായി മാറും. 'ക്യാര്‍' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്‍റെ സഞ്ചാരപദത്തില്‍ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരളതീരത്തിന് സമീപത്തുകൂടി കടന്നു പോകുന്നതിനാല്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. നാളെ 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കുന്ന ചുഴലിക്കാറ്റ് നവംബര്‍ ഒന്നോടെ 85 മുതല്‍ 90 കിലോമീറ്റർ വേഗതയില്‍ കേരള തീരം കടന്നുപോകും. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്നും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്‌ധമായതിനാല്‍ നവംബർ രണ്ട് വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്‍കി. 2.2 മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളില്‍ ശക്തമായ തിരമാല ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details