കേരളം

kerala

ETV Bharat / state

വായ്പ്പക്ക് കാലതാമസം, ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ

ഒരു വർഷത്തെ കാലതാമസം വരുത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം.

നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം

By

Published : Mar 13, 2019, 2:09 AM IST

പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി പ്രകാരം ചെറുകിട സംരംഭം തുടങ്ങാൻ അപേക്ഷ നൽകിയ വീട്ടമ്മക്ക്വായ്പ നൽകാതെ ഒരു വർഷത്തെ കാലതാമസം വരുത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം. വർക്കല എസ്ബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അന്‍റണി ഡൊമിനിക് എസ്ബിഐ ചീഫ് ജനറൽ മാനേജർക്ക് നിർദ്ദേശം നൽകി.

ചെറിയന്നൂർ സ്വദേശി ജി അമ്മിണി നൽകിയ പരാതിയിലാണ് നടപടി. 2017 നവംബറിൽ നൽകിയ അപേക്ഷയിൽ തീരുമാനം ഉണ്ടാകാതിരുന്നതിനെ തുടർന്ന് മറ്റൊരു ബാങ്കിനെ വായ്പക്കായി സമീപിച്ച പരാതിക്കാരിയുടെ നിലവിൽ ഉള്ള അപേക്ഷ റദ്ദാക്കിയാൽ മാത്രം മാത്രമേ അപേക്ഷ സ്വീകരിക്കാൻ കഴിയുമെന്ന് ബാങ്ക് അറിയിച്ചു. അതിനെതുടർന്ന് അപേക്ഷ റദ്ദാക്കാനുള്ള അപേക്ഷ നൽകിയിരുന്നു. അപേക്ഷ റദ്ദാക്കാനും കാലതാമസം ഉണ്ടായതിനെത്തുടർന്നാണ് ഇവർ മനുഷ്യാവകാശ കമ്മീഷൻ പരാതി നൽകിയത്.

ABOUT THE AUTHOR

...view details