തിരുവനന്തപുരം: അശ്ലീല വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്‌തയാൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ സ്വയം ശിക്ഷ നടപ്പിലാക്കിയവർക്കെതിരെയും നടപടി ഉറപ്പാക്കണമെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്‌ചക്കകം അറിയിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹൻ ദാസ് നിർദേശിച്ചു. അശ്ലീലവും അപമാനകരവുമായ പരാമർശമാണ് വിജയ് പി.നായർ സ്ത്രീകൾക്കെതിരെ നടത്തിയിരിക്കുന്നതെന്നും കർശനമായ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നുമാണ് കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്.
നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ - സ്ത്രീകൾക്കെതിരെയുള്ള അക്രമണം
ഭാഗ്യലക്ഷ്‌മി, ദിയ സന അടക്കമുള്ളവർക്കെതിരെയും നടപടി വേണമെന്നാണ് കമ്മിഷൻ നിർദേശം.
നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ
ക്രിമിനൽ കുറ്റത്തിൽ ഏർപ്പെട്ടവരെ ശിക്ഷിക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. അതുകൊണ്ടുതന്നെ സ്വയം ശിക്ഷ നടപ്പാക്കിയ ഭാഗ്യലക്ഷ്‌മി, ദിയാ സന അടക്കമുള്ളവർക്കെതിരെയും നടപടി വേണമെന്നാണ് കമ്മിഷൻ നിർദേശം. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്.