തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ കൊവിഡ് പോസിറ്റീവായ വട്ടിയൂര്‍കാവ് സ്വദേശി അനില്‍കുമാറിന്‍റെ ശരീരം പുഴുവരിച്ച സംഭവത്തെക്കുറിച്ച് വിശദദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. അന്വേഷണങ്ങൾ വെവ്വേറെ നടത്തണമെന്ന് അധ്യക്ഷന്‍ ആന്‍റണി ഡൊമിനിക്ക് ഉത്തരവിട്ടു.
കൊവിഡ് ബാധിതൻ പുഴുവരിച്ച നിലയിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ - കൊവിഡ് ബാധിതൻ പുഴുവരിച്ച നിലയിൽ
അനില്‍കുമാറിന്‍റെ ഭാര്യ അനിതകുമാരി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊവിഡ്
അനില്‍കുമാറിന്‍റെ ഭാര്യ അനിതകുമാരി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കല്‍ കോളജിലെ ആറാം വാര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഈ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.