തിരുവനന്തപുരം: ഗർഭിണികൾക്ക് നൽകേണ്ട സാമ്പത്തിക സഹായ പദ്ധതിയായ മാതൃ വന്ദന യോജന പദ്ധതിയുടെ ആനുകൂല്യം യഥാസമയം നൽകാൻ ഐസിഡിഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. വനിത ശിശു വികസന ഡയറക്‌ടർക്കാണ് ഇത് സംബന്ധിച്ച് കമ്മിഷൻ നിർദേശം നൽകിയത്. മറ്റ് വരുമാന മാർഗമൊന്നും ഇല്ലാത്ത സാധാരണക്കാരായ ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് മാതൃ വന്ദന യോജന പദ്ധതി.
മാതൃ വന്ദന യോജന പദ്ധതി ആനുകൂല്യം കൃത്യമായി നൽകണം: മനുഷ്യാവകാശ കമ്മിഷൻ - ഐസിഡിഎസ് ഉദ്യോഗസ്ഥർ
മാതൃ വന്ദന യോജന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കാണിച്ച് തിരുവനന്തപുരം കായിക്കര സ്വദേശിനി ഷൈനി സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നടപടി എടുത്തത്. പദ്ധതി ആനുകൂല്യം കൃത്യമായി നല്‍കാന്‍ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് വനിത ശിശു വികസന ഡയറക്‌ടറോട് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു
തനിക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന് കാണിച്ച് തിരുവനന്തപുരം കായിക്കര സ്വദേശിനി ഷൈനി സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്‍റെ നടപടി. 2013ലെ ഭക്ഷ്യസുരക്ഷ ബില്ലുമായി ബന്ധപ്പെട്ട് വന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമാണ്. മൂന്ന് ഗഡുക്കളായി 5000 രൂപയാണ് അപേക്ഷകർക്ക് ലഭിക്കുക.
അങ്കണവാടികൾ വഴി ഗുണഭോക്താക്കളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പദ്ധതി ആനുകൂല്യം നിക്ഷേപിക്കുകയാണെന്ന് വനിത ശിശു വികസന ഡയറക്‌ടർ മനുഷ്യവകാശ കമ്മിഷന് മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിക്ക് ലഭിക്കേണ്ട ഗഡു ഉടൻ നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.