കേരളം

kerala

ETV Bharat / state

പെരുമ്പാവൂരിൽ വീട്ടമ്മയുടെ മരണം; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ - പെരുമ്പാവൂരിൽ ബീന

ബാങ്കിനെതിരെ പരാതി ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

human rights commission kerala  glass door issue  glass door issue kerala latest  പെരുമ്പാവൂരിൽ വീട്ടമ്മയുടെ മരണം  പെരുമ്പാവൂരിൽ ബീന  ബീനയുടെ മരണം
മനുഷ്യാവകാശ കമ്മിഷൻ

By

Published : Jun 16, 2020, 12:04 PM IST

തിരുവന്തപുരം: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലുവാതിൽ തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ മൂന്നാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടത്.

ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസ് ആയതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ നടപടി. പെരുമ്പാവൂർ ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് തിങ്കളാഴ്‌ച അതിദാരുണമായ സംഭവം നടന്നത്. ചേരാനല്ലൂർ സ്വദേശി ബീനയാണ് അപകടത്തിൽ മരിച്ചത്.

ABOUT THE AUTHOR

...view details