കേരളം

kerala

ETV Bharat / state

Mofiya's Death | മൊഫിയയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍ - മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യ

അന്വേഷണ റിപ്പോര്‍ട്ട് നാലാഴ്‌ചക്കകം സമര്‍പ്പിക്കാന്‍ ആലുവ എസ്‌പിക്ക് മനുഷ്യാവകാശ കമ്മിഷന്‍ (Human Right Commission) നിര്‍ദേശം

Mofiya death  Human Right Commission  ernakulam law student suicide  allegations against aluva police  high level investigation in mofiya suicide  മൊഫിയ മരണം  നിയമ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടല്‍  എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു  ആലുവ പൊലീസിനെതിരെ പരാതി  kerala domestic violence cases
മൊഫിയയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

By

Published : Nov 24, 2021, 3:10 PM IST

തിരുവനന്തപുരം: ആലുവ എടയപ്പുറത്ത് നിയമ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച (Mofiya's death) സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍ (Human Rights Commission).

മൊഫിയയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്‍റെ നിര്‍ദേശം. ആലുവ റൂറല്‍ എസ്‌പി അന്വേഷണം നടത്തി നാലാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഡിസംബര്‍ 27ന് പരിഗണിക്കും.

Read More: Kochi Suicide | സുഹൈല്‍, എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും..! മരിക്കുന്നതിന് മുമ്പേ മോഫിയ എഴുതി

ഭര്‍ത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മിഷന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

തൊടുപുഴ അല്‍ അസ്ഹര്‍ ലോ-കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിനെയാണ് ചൊവ്വാഴ്‌ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details