തിരുവനന്തപുരം:തിരക്കേറിയ റോഡുകളിലെ ബൈക്ക് റേസിങ് നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച്അറിയിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മിഷന്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും സംസ്ഥാന ഗതാഗത കമ്മിഷണറും നാലാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിര്‍ദേശം നല്‍കി. കോവളം അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ ഇടപെടല്‍.
ഇന്നലെ വാഴമുട്ടത്തുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം പൊട്ടകുഴി സ്വദേശി അരവിന്ദ്, പനത്തുറ തുരുത്തി കോളനിവാസി സന്ധ്യ എന്നിവരാണ് മരിച്ചത്. വാഴമുട്ടം- കോവളം ദേശീയപാതയില്‍ ഇന്നലെ രാവിലെയോടെയായിരുന്നു അപകടം.