കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ വർധന - സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ വർധന

8.01 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ ഏറ്റവും ഉയർന്ന ടിപിആർ ആണിത്.

Huge increase in Covid test positivity rate in the state  കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  Covid test positivity rate  സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ വർധന  Huge increase in Covid test positivity rate
കൊവിഡ്

By

Published : Apr 9, 2021, 7:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ വർധന. 8.01 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് നൂറു പേരിൽ നടത്തുന്ന പരിശോധനയിൽ എട്ട് പേർ പോസിറ്റീവാകുന്ന അവസ്ഥ. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ ഏറ്റവും ഉയർന്ന ടിപി ആണിത്.

മാർച്ച് മാസം തുടക്കത്തിൽ നാലിൽ താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് മാർച്ച് പകുതിയോടെ 2.74 വരെയായി കുറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുകയും അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പും നിരക്ക് ഉയരുന്നതിന് കാരണമായി. മാർച്ച് അവസാന വാരം 5.37 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിന് മുകളിൽ എത്തുന്നത് വരാൻ പോകുന്ന അതിതീവ്ര വ്യാപനത്തിന്‍റെ സൂചനയായാണ് കണക്കാക്കുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ ആറിന് ടിപിആർ 5.93 ആയിരുന്നു. തുടർ ദിവസങ്ങളിൽ അതിതീവ്രമായി രോഗവ്യാപനം ഉണ്ടായി എന്നതാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആയിരുന്നു. അതേസമയം, 63240 പരിശോധനകളാണ് ഇന്ന് സംസ്ഥാനത്ത് നടത്തിയത്. 5063 പേർ പോസിറ്റീവായപ്പോൾ 2425 പേർ രോഗമുക്തി നേടി. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലെത്താൻ വരെ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

For All Latest Updates

ABOUT THE AUTHOR

...view details