തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് എൻഫേഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ തകർക്കാനുള്ള വമ്പൻ ഗൂഢാലോചനയാണ് നടക്കുന്നത്. സിഎജി റിപ്പോർട്ടിൽ മസാല ബോണ്ട് വിഷയത്തിൽ റിസർവ് ബാങ്കിന് പിഴവ് പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം താൻ പുറത്തു പറഞ്ഞിട്ടില്ല. എന്നാൽ ഇ.ഡി ഇത് അറിഞ്ഞിട്ടുണ്ട്. ഇതാണ് ഗൂഡാലോചന വ്യക്തമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ ഇ.ഡിക്ക് എങ്ങനെ ലഭിച്ചുവെന്ന് തോമസ് ഐസക് - masala bond
കോടതി വിധി എതിരാകുമെന്ന് കരുതി ഇ.ഡിയെകൂടി രംഗത്ത് ഇറക്കുകയാണെന്നും എ.ജി സുനിൽരാജ് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സി.എ.ജി ശ്രമിക്കുകയാണ്. കോടതി വിധി എതിരാകുമെന്ന് കരുതി ഇ.ഡിയെകൂടി രംഗത്ത് ഇറക്കുകയാണ്. എ.ജി സുനിൽരാജ് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിനെ തകർക്കാനുള്ള ഈ നീക്കത്തെ നിയമപരമായും, നിയമസഭയിലും, ജനങ്ങളെ അണിനിരത്തിയും ചെറുക്കും. അസാധാരണ സാഹചര്യം ആയതിനാലാണ് ആണ് സി.എ.ജി റിപ്പോർട്ടിനെപ്പറ്റി പുറത്ത് വിട്ടതെന്നും തോമസ് ഐസക് വ്യക്തമാക്കി.
മസാല ബോണ്ട് ഇറക്കി വായ്പയെടുക്കാൻ ആർബിഐയുടെ എൻഒസി മാത്രം മതി. ഇത് കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്. ഇതല്ലാതെ മറ്റെന്ത് അനുമതിയാണ് വേണ്ടതെന്ന് ആരോപണമുന്നയിക്കുന്നവർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും വിവാദം ഉണ്ടായിട്ടും തെറ്റുപറ്റിയെന്ന് ആർബിഐ പറഞ്ഞിട്ടില്ല. ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് ബോധ്യമുണ്ട്. എന്നാൽ വായ്പകളെ ഈ വിവാദങ്ങൾ ബാധിക്കുമെന്നതിനാലാണ് എതിർക്കുന്നത്. ക്വിക്ക് വായ്പയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ 50,000 കോടിയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്ത് മുടങ്ങുക. ഇത് അനുവദിക്കാൻ കഴിയില്ല. ചട്ടലംഘനം ആണെങ്കിലും സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന എന്ന ഉത്തമ ബോധ്യത്തോടെയാണ് കാര്യങ്ങൾ പറഞ്ഞത്. അവകാശ അലങ്കാരത്തിനുള്ള നോട്ടീസിന് നാളെ സ്പീക്കർക്ക് മറുപടി നൽകുമെന്നും തോമസ് ഐസക് വ്യക്തമാക്കി