തിരുവനന്തപുരം:തെങ്ങ് കടപുഴകി ഓടിട്ട വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. പനപ്പാംകുന്ന് മലയ്ക്കൽ പുത്തൻവിള വീട്ടിൽ രാധാകൃഷ്‌ണപിള്ളയുടെ വീടാണ് തകര്‍ന്നത്. ശനിയാഴ്‌ച വൈകിട്ട് നാല് മണിയോടെ വീശിയ ശക്തമായ കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്.
തെങ്ങ് കടപുഴകി വീട് തകര്‍ന്നു - വീട് തകര്‍ന്നു വാര്‍ത്ത
പനപ്പാംകുന്ന് മലയ്ക്കൽ പുത്തൻവിള വീട്ടിൽ രാധാകൃഷ്‌ണപിള്ളയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്
![തെങ്ങ് കടപുഴകി വീട് തകര്‍ന്നു coconut tree fall news house collapsed news roof broken news തെങ്ങ് കടപുഴകി വാര്‍ത്ത വീട് തകര്‍ന്നു വാര്‍ത്ത മേല്‍ക്കൂര തകര്‍ന്നു വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9940082-954-9940082-1608398314245.jpg)
വീട് തകര്‍ന്നു
രാധാകൃഷ്‌ണപിള്ളയും ഭാര്യ വസന്തകുമാരിയും വീടിന്‍റെ വരാന്തയിൽ നിൽക്കുകയായിരുന്നു. ആര്‍ക്കും അപായമില്ല. കടയ്ക്കൽ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളെത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്.