കേരളം

kerala

ETV Bharat / state

സമ്പൂർണ ലോക്‌ഡൗണ്‍; ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങാം - സമ്പൂർണ ലോക്ക് ഡൗണ്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാഴ്‌സല്‍ വാങ്ങാനാണ് അനുമതി.

Food parcel  ഹോട്ടല്‍  Food parcel can be purchased directly from hotels  കൊവിഡ് മാനദണ്ഡം  സമ്പൂർണ ലോക്ക് ഡൗണ്‍  complete lockdown
ഹോട്ടലുകളിൽ നിന്ന് നേരിട്ട് ഭക്ഷണം പാഴ്‌സലായി വാങ്ങാൻ അനുമതി

By

Published : Jun 19, 2021, 11:45 AM IST

തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണ്‍ നിലവിലുള്ള ശനിയും ഞായറും ഹോട്ടലുകളിൽ നിന്ന് നേരിട്ട് ഭക്ഷണം പാഴ്‌സലായി വാങ്ങാൻ അനുമതി. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിലാണ് അനുമതി നല്‍കിയിരിക്കുന്നത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഇത് നടത്താനെന്നും നിര്‍ദേശമുണ്ട്. നേരത്തെ ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവെറിക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്.

ഭക്ഷണം പാഴ്‌സൽ വാങ്ങാൻ എത്തുന്നവർ പൂരിപ്പിച്ച സത്യവാങ്മൂലം കൈയ്യിൽ കരുതണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹോട്ടലുകൾ പരമാവധി ഹോം ഡെലിവറിയായി ഭക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ ലോക്ക് ഡൗണായ ഈ രണ്ട് ദിവസവും പൊതുഗതാഗതം ഉണ്ടായിരിക്കില്ല. ആരോഗ്യ സംവിധാനങ്ങള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രമാണ് ഇളവ് നല്‍കിയിട്ടുള്ളത്. ബാർ, ബെവ്റേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല.

READ MORE: സംസ്ഥാനം രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍

ABOUT THE AUTHOR

...view details