തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് വയറ് നിറയുംവരെ ചിക്കനും പൊറോട്ടയും ഓഫർ ചെയ്‌ത് ഹോട്ടൽ ഉടമ. പാച്ചല്ലൂർ പൂങ്കുളം ജംഗ്ഷനിൽ പ്രവര്‍ത്തിക്കുന്ന 'സ്വാദ്' എന്ന ഹോട്ടലിന്‍റെ ഉടമ ദിലീപ് ഖാൻ ആണ് വ്യത്യസ്‌ത ഓഫര്‍ നൽകിയിരിക്കുന്നത്. മുന്‍പ് പത്താംക്ലാസ് പരീക്ഷയില്‍ തോറ്റതിന്‍റെ സങ്കടം മാറാനാണ് ഇപ്പോൾ വിദ്യാർഥികൾക്ക് ആഹാരം നൽകുന്നതെന്ന് ദിലീപ് ഖാൻ പറഞ്ഞു.
എസ്എസ്എല്‍സി തോറ്റവരെങ്കില്‍ വയറുനിറയെ പൊറോട്ടയും ചിക്കനും ; സൗജന്യ ഓഫറിനൊരു കാരണമുണ്ട് - പാച്ചല്ലൂർ പൂങ്കുളം ജംഗ്ഷന്‍ സ്വാദ് ഹോട്ടല്‍
പാച്ചല്ലൂർ പൂങ്കുളം ജംഗ്ഷനിൽ പ്രവര്‍ത്തിക്കുന്ന 'സ്വാദ്' എന്ന ഹോട്ടലിലാണ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യം
ഈ വര്‍ഷം പരീക്ഷ എഴുതിയവര്‍ക്കാണ് ദിലീപ് ഖാന്‍റെ കടയില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ജ്യൂസും വാങ്ങി നല്‍കും. ആനുകൂല്യം ലഭിക്കുന്നതിനായി രജിസ്റ്റർ നമ്പറോ, സർട്ടിഫിക്കറ്റോ കടയിലെത്തുന്ന കുട്ടികള്‍ ഹാജരാക്കണം.
ഏതാനും വര്‍ഷം മുന്‍പ് പ്രസ്‌ക്ലബ്ബിന് സമീപത്ത് ദിലീപ് ഖാന്‍ തട്ടുകട നടത്തിയിരുന്നു. ഒരു സമര പരിപാടിക്കിടയിൽ ചായയും വടയും കഴിച്ച ശേഷം കാശ് അണ്ണൻ തരും എന്നു പറഞ്ഞ് പാർട്ടി പ്രവർത്തകർ കടന്നുകളഞ്ഞത് തന്റെ കടയിൽ നിന്നായിരുന്നുവെന്ന് ദിലീപ് പറഞ്ഞു.