കേരളം

kerala

ETV Bharat / state

Horoscope : നിങ്ങളുടെ ഇന്ന് (ഡിസംബർ 7 ബുധൻ 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  Horoscope  നിങ്ങളുടെ ഇന്ന്  horoscope today  Horoscope prediction today  daily horoscope  astrology prediction  ഇന്നത്തെ നക്ഷത്രഫലം  ഇന്നത്തെ വാരഫലം  ചിങ്ങം  കന്നി
ജ്യോതിഷ ഫലം

By

Published : Dec 7, 2022, 7:31 AM IST

ചിങ്ങം: ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ വളരെ ഉർജസ്വലതയോടെയായിരിക്കും പ്രവർത്തിക്കുക. നിങ്ങളിലുള്ള ആത്മവിശ്വാസവും ആവേശവും ജോലിയിലും ചിന്തകളിലും പ്രകടമാകും. നിങ്ങളുടെ കഴിവിനെയും ആസൂത്രണമികവിനേയും മേലുദ്യോഗസ്ഥർ പ്രശംസിക്കും. സമൂഹിക അംഗീകാരങ്ങൾ ഇന്ന് നിങ്ങളെ തേടി എത്തും. ഭൂമി ഇടപാടുകൾ നടത്തുന്നതിന് ഇന്ന് മികച്ച ദിവസമാണ്.

കന്നി: ഇന്ന് നിങ്ങൾക്ക് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരും. അലസതയും ഉത്സാഹക്കുറവും നിങ്ങളെ പിന്നോട്ട് നയിക്കും. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ മാനസികമായി ഏറെ അലട്ടും. ഇന്ന് മേലുദ്യോഗസ്ഥരുമായി കലഹിക്കാനിടവരും. ആത്മധൈര്യത്തോടെ മുന്നോട്ട് പോയാൽ മാത്രമേ വിജയം കൈവരിക്കാൻ സാധിക്കൂ.

തുലാം: നിങ്ങൾ ഇന്ന് മുൻകോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും ദേഷ്യപ്പെടുന്നതും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ നശിപ്പിക്കും. വാക്കുകൾ ശ്രദ്ധയോടെയും സൂക്ഷ്‌മതയോടെയും ഉപയോഗിക്കുക. അപ്രതീക്ഷിതമായി ഇന്ന് സാമ്പത്തികനേട്ടം ലഭിക്കാനുള്ള സാഹചര്യമുണ്ടാകും. ആത്മീയകാര്യങ്ങളിൽ സമയം ചെലവഴിക്കുന്നത് മനസിന് സമാധാനവും സന്തോഷവും നൽകും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ശുഭദിവസമാണ്. കാര്യവിജയം, മത്സര വിജയം, ഇഷ്‌ടഭക്ഷണസമൃദ്ധി, അംഗീകാരം എന്നിവ കാണുന്നുണ്ട്. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ടവരോടൊത്ത് യാത്ര പോകുന്നത് സന്തോഷവും സമാധാനവും നൽകും.

ധനു: ഈ രാശിക്കാര്‍ക്ക് ഇന്ന് വളരെ മികച്ച ദിവസമാണ്. ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവയെല്ലാം ഒത്തുചേർന്ന ദിവസമാണ് ഇന്ന്. കുടുംബത്തിലെ ഐക്യവും സമാധാനവും ദിവസം മുഴുവനും ഊര്‍ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലിടത്ത് സഹപ്രവര്‍ത്തകരുടെ പിന്‍തുണയും, അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും. ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം: ഇന്ന് നിങ്ങളെ മാനസികമായ വിഷമങ്ങൾ അലട്ടും. മാതാപിതാക്കളുടേയും കുട്ടികളുടേയും ആരോഗ്യപ്രശ്നങ്ങളിൽ നിങ്ങൾ വിഷമിക്കും. കുടുംബത്തിലെ കലഹങ്ങൾ നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഇന്ന് നിങ്ങൾക്ക് പ്രതിസന്ധി ഘട്ടത്തിൽ തീരുമാനം എടുക്കാൻ കഴിയാതെ വരും. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലുമധികം അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുന്നതാണ് നല്ലത്. പ്രതിസന്ധി ഘട്ടത്തിൽ മനസ് ശാന്തമാക്കുക.

കുംഭം:വിദ്യാര്‍ഥികള്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. പഠനകാര്യങ്ങളിലും മത്സര പരീക്ഷകളിലും വിജയം നേടാൻ സാധിക്കും. ഇന്ന് പണം ചെലവഴിക്കുന്നതിൽ ശ്രദ്ധിക്കണം. ഭൂമി ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കണം. കാര്യങ്ങളെ പക്വതയോടെ സമീപിക്കാൻ ശ്രമിക്കണം.

മീനം:ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. അതുകൊണ്ട് നിങ്ങളെടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോവുക. നിങ്ങളുടെ തീരുമാനങ്ങൾ ഉയർച്ചയിലെത്താനുള്ള സാധ്യതയുണ്ട്.

മേടം: ഈ രാശിക്കാർക്ക് ഇന്ന് ഒരു സാധാരണ ദിവസമാണ്. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. പണം ചെലവാക്കുന്നതിൽ ശ്രദ്ധിക്കണം.

ഇടവം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. ഇന്ന് നിങ്ങൾ ആത്മവിശ്വാസത്തോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് നിങ്ങളെ വിജയത്തിലെത്തിക്കും. ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം നിങ്ങളെ സന്തോഷവാനാക്കും.

മിഥുനം: ഇന്ന് നിങ്ങൾ ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യുക. നിങ്ങളുടെ മുൻകോപം ആപത്തിലേക്ക് നയിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും സാധ്യതയുണ്ട്. അപകടം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലർത്തുക.

കര്‍ക്കടകം: ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടമുണ്ടാകും. നിങ്ങളുടെ വരുമാനം വര്‍ധിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടാനും ഉല്ലാസ യാത്ര പോകാനും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details