ചിങ്ങം :ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും ഇച്ഛാശക്തിയിലും പ്രകടമാകും. ജോലി സാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സാമൂഹിക അംഗീകാരവും നല്‍കും. നിങ്ങളുടെ പിതാവുമായി നല്ല ബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നല്ല ദിവസമാണ്.
കന്നി : അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം ഏറെ അസ്വസ്ഥതയുണ്ടാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശരാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നുവെങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.
തുലാം : ഇന്നത്തെ നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം ഇവയെല്ലാം ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തികലാഭം ഇന്ന് നിങ്ങള്‍ക്ക് അല്‍പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആത്മീയതയും ബൗദ്ധികമായ യത്നങ്ങളും നിങ്ങള്‍ക്കാവശ്യമായ സമാധാനം നല്‍കും.
വൃശ്ചികം : ആഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിരിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്കോ അല്ലെങ്കില്‍ ചെറിയൊരു പിക്‌നിക്കിന് പോവുന്നതോ സന്തോഷം പതിന്മടങ്ങാക്കാന്‍ നിങ്ങളെ സഹായിക്കും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങി പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതപങ്കാളി ഇന്ന് പ്രത്യേകം സ്വാദിഷ്‌ടമായ വിഭവങ്ങള്‍ ഒരുക്കിയേക്കാം. ഷോപ്പിങ്ങിന് പോകാനും സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങൾക്ക് ഇന്ന് പ്രത്യേകമായ ബഹുമാനവും അംഗീകാരവും ലഭിക്കും. അത് ആസ്വദിക്കൂ!
ധനു :ഇന്ന് ഗംഭീരമായ ഒരു ദിവസമായി തീരും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം മികച്ച നിലയില്‍ ധനു രാശിക്കാര്‍ക്ക് വന്നുചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും. പണവരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധികസുഖാനുഭവമാകും. നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക. ഈ അപൂര്‍വദിവസം ആസ്വാദ്യമാക്കുക.
മകരം : ഇന്നത്തെ ദിവസം നിങ്ങൾക്ക് മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. നിങ്ങളുടെ മാതാപിതാക്കളുടെയും കുട്ടികളുടെയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം നിങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടാകും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലുമധികം അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തനായിരിക്കുക, ഈ വിഷമഘട്ടം ഒഴിഞ്ഞുപോകട്ടെ.
കുംഭം : ഇന്ന് നിങ്ങള്‍ പല കാര്യങ്ങളിലും കൂടുതല്‍ വികാരം കാണിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്ത്രീകള്‍ ഇന്ന് സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ക്കായി നിര്‍ബാധം പണം ചെലവഴിക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിക്കാതിരിക്കുക. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ വര്‍ത്തമാനം അവസാനിപ്പിച്ച് പക്വതയോടെ പെരുമാറുക.
മീനം : ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമായതുകൊണ്ട് സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ടുപോവുക. അത്, ഒരു പക്ഷേ ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും വിജയത്തിലേക്ക് നിങ്ങളെ നയിക്കാം. അന്തിമമായി അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. നിങ്ങളെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജീവിതപങ്കാളിയെ കിട്ടിയത് കൂടുതല്‍ ഗുണം ചെയ്യും. പ്രിയപ്പെട്ടയാളുമായി പ്രശാന്തമായ ഒരു സ്ഥലത്തേക്ക് കാറോടിച്ചുപോകുന്നതിന് സാധ്യതയുണ്ട്. അത് ഇന്നത്തെ സായാഹ്നം തികച്ചും ആനന്ദഭരിതമാക്കും. പ്രിയപ്പെട്ടവര്‍ നിങ്ങളോട് അവരുടെ ചില രഹസ്യങ്ങള്‍ പങ്കിടുകയും അങ്ങനെ നിങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാകുകയും ചെയ്യും.
മേടം : മേടരാശിക്കാര്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമാണ്. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഫാസ്‌റ്റ് ഫുഡുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ജീവിത ചെലവുകള്‍ വര്‍ധിച്ചുവരുന്നതുകൊണ്ട് മനസ് അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. ഇതൊഴിവാക്കാന്‍ ശ്രമിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ഇന്ന് നിങ്ങളുടെ മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക. സ്‌ത്രീ സഹപ്രവര്‍ത്തകരുമായുള്ള ഇടപഴകല്‍ നിങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ സന്തോഷം നല്‍കിയേക്കും.
ഇടവം :ഇന്ന് നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ സംസാരിക്കട്ടെ. ഇന്ന് അവര്‍ കൊണ്ടുവരുന്ന ഭാഗ്യം ശാന്തതയോടെ ആസ്വദിക്കൂ. ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് ഇന്ന് തോന്നിയേക്കും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌ത് തീര്‍ക്കാന്‍ സഹായിക്കും. ധനപരമായ കാര്യങ്ങളില്‍ നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. പണം വാരിക്കൂട്ടുക! കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍ ഇന്ന് ഒരു അവിസ്‌മരണീയ ദിനമാണ്.
മിഥുനം: 'പ്രതിസന്ധികളെ ജാഗ്രതയോടെ നേരിടുക'. ഇക്കാര്യം ഇന്ന് എല്ലായ്‌പ്പോഴും ഓര്‍ത്തുവയ്‌ക്കുന്നത് നന്ന്. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിച്ച് സംസാരിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. കുടുംബത്തെയും മകനെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന തരത്തിലാകാം ഇന്നത്തെ നിങ്ങളുടെ പെരുമാറ്റം.കണ്ണിന് അസ്വസ്ഥതയുണ്ടായേക്കാം. അതുകൊണ്ട് തക്കതായ മരുന്ന് കൈവശം സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യതയുണ്ട്. ജാഗ്രത പാലിക്കുക!
കര്‍ക്കടകം : നിങ്ങളുടെ ഊര്‍ജ്വസ്വലത ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തരാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വരുമാനം ഗണ്യമായി വര്‍ധിക്കും. നിങ്ങൾക്കിന്ന് ധനസമാഹരണത്തിന് പറ്റിയ ദിവസമാണ്. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷത്തിന് ഇടയാക്കും. അവിവാഹിതര്‍ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങാനുള്ള ശ്രമം നടത്തിയേക്കും. കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്താന്‍ സാധ്യതയുണ്ട്.