ചിങ്ങം:ജീവിത പങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക.
കന്നി:പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമെന്ന് ഗണേശന്‍. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.
തുലാം:നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമാണ് ഇന്ന് ഗണേശന്‍ പ്രവചിക്കുന്നത്. നിങ്ങളുടെ ആകര്‍ഷകമായ പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളെയും അപരിചിതരുടെപോലും ഹൃദയം കവരും. ചര്‍ച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷേ, തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.
വൃശ്ചികം:സുഹൃത്തുക്കളെയും ബന്ധുക്കളെയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ദിവസം എന്ന് ഗണേശന്‍. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ അസ്വസ്ഥമാക്കും. അമ്മയ്‌ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക വിലയ്‌ക്കും പ്രശസ്‌തിയ്‌ക്കും പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും വിരുദ്ധതാത്‌പര്യങ്ങളുടെ ഏറ്റുമുട്ടല്‍കൊണ്ട് കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖനിദ്ര അപ്രാപ്യമാകും.
ധനു:ഇന്ന് എതിരാളികളെയും കിടമത്സരത്തിന് വരുന്നവരെയും നിങ്ങള്‍ മുട്ടുകുത്തിക്കുമെന്ന് ഗണേശന്‍. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആഹ്ളാദത്തോടെ സമയം ചെലവഴിക്കും. ഒരു ഹൃദ്യമായ ആത്മീയാനുഭവത്തിനും ഇന്ന് യോഗം കാണുന്നു.
മകരം:ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ അത്ര നല്ല ദിവസമല്ലെന്ന് ഗണേശന്‍. പ്രാര്‍ഥനയും ധ്യാനവും സ്വാസ്ഥ്യം വീണ്ടെടുക്കാന്‍ സഹായിക്കും. കുടുംബാംഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ നിങ്ങളെ വിഷമിപ്പിക്കും. പാഴ്‌ച്ചെലവുകള്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും. ആരോഗ്യത്തെപറ്റി പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിതപങ്കാളിയുടെ സമീപനത്തില്‍ നിങ്ങള്‍ക്ക് സന്തുഷ്‌ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നു.