കേരളം

kerala

ETV Bharat / state

Horoscope Today : നിങ്ങളുടെ ഇന്ന് (ജനുവരി 23 ഞായര്‍ 2022) - നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Today : ഇന്നത്തെ ജ്യോതിഷ ഫലം

Astrological Prediction Today  Horoscope Today  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ വാരഫലം
Horoscope Today : നിങ്ങളുടെ ഇന്ന് (ജനുവരി 23 ഞായര്‍ 2022)

By

Published : Jan 23, 2022, 6:34 AM IST

ചിങ്ങം

എല്ലാ നിലയ്ക്കും‌ ഒരു ഇടത്തരം ദിവസം. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും അസാധാരണമായി ഒന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമാകും. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണമെന്നാണ് ഗണേശന്‍റെ അഭിപ്രായം.

കന്നി

ഒരു ശാന്തമായ ദിവസം എന്ന് ഗണേശന്‍ പറയുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയനും ഇന്ന് അവസരമുണ്ടാകും. ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. അസാധാരണമാം വിധം മനസ് ശാന്തമായിരിക്കും. ലക്ഷ്‌മീദേവിയുടെ അനുഗ്രഹം കാരണം സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ യാത്ര ആഹ്‌ളാദകരമായിത്തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവെയ്ക്കു‌ക.

തുലാം

നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. ഇതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങള്‍ കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതിയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം ഒരുപക്ഷേ തകര്‍ക്കപ്പെട്ടേക്കാം.

വൃശ്ചികം

നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം അവസരങ്ങൾ നിറഞ്ഞതും ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. കൂടാതെ, നിങ്ങളുടെ മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും. കുരുക്കുകളഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവർക്കും നക്ഷത്രങ്ങൾ അനുകൂലമായിഭവിയ്ക്കും. 'നിങ്ങൾക്കായി നിർമ്മിച്ചവ' ഇന്ന് നിങ്ങൾ കണ്ടുമുട്ടും.

ധനു

ധനുരാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കുമെന്ന് ഗണേശന്‍ പറയുന്നു. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്ക് സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രൊമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍നിന്നും നേട്ടങ്ങളുണ്ടാകും.

മകരം

ഇന്ന് നിങ്ങള്‍ക്ക് മറ്റൊരു സാധാരണ ദിവസമായിരിക്കുമെന്ന് ഗണേശന്‍ പറയുന്നു. ബുദ്ധിപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തത്‌പരരായവര്‍ക്ക് ദിവസം നന്ന്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും നിങ്ങള്‍ പരിക്ഷീണനാകും.

കുംഭം

മനസുനിറയെ ചിന്തകളായിരിക്കും ഇന്ന്. ആ ചിന്തകള്‍ നിങ്ങളെ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരുകയും നിങ്ങള്‍തന്നെ സ്വയം ശാന്തനാകുകയും അമിതമായ ചിന്ത നിര്‍ത്തുകയും ചെയ്യുന്നതോടെ മനഃസുഖം കിട്ടും. മോഷണം, നിയമവിരുദ്ധപ്രവൃത്തികള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം. ഈശ്വരനാമജപം കൊണ്ട് മനഃസുഖം കിട്ടും.

മീനം

നിങ്ങള്‍ക്ക് ടാസ്‌കുകളോട് സഹകരിക്കാനും രണ്ട് ഗ്രൂപ്പുകളില്‍ ഒരേ സമയം പങ്കു ചേരാനും സാധിച്ചില്ല എന്നു വരാം. എന്തായാലും ഇന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുക. നിങ്ങളുടെ കഴിവ് തെളിയിക്കുകയും എല്ലാവരും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. സ്ത്രീകള്‍ ഇന്ന് ലാഭമുണ്ടാക്കുകയും ശാക്തീകരിക്കപ്പെട്ടതായി അവര്‍ക്ക് തോന്നുകയും ചെയ്യും.

മേടം

ഒരു നല്ല വാര്‍ത്ത നിങ്ങളുടെ ഉത്സാഹം വര്‍ധിപ്പിച്ചേക്കാം. ഈ വാര്‍ത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം അല്ലെങ്കില്‍ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. നിങ്ങള്‍ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിക്കും

ഇടവം

സൗമ്യഭാഷണംകൊണ്ടും തുറന്ന പെരുമാറ്റംകൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടിക്കാഴ്ചകളിലും ചര്‍ചകളിലും നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവൃത്തിമേഖലയില്‍ ആഗ്രഹിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ നിര്‍ണായക പുരോഗതി നേടും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നമുണ്ടാകാം. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക. അത് ആരോഗ്യം സൂക്ഷിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ത്രീകരിക്കാനും സഹായിക്കും.

മിഥുനം

ഇന്ന് നിങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അത് അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ കൂടുതല്‍ കുഴപ്പമാകും. അമ്മയെക്കുറിച്ച് നിങ്ങള്‍ ഏറെ വികാരംകൊള്ളും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. യാത്രയ്ക്ക്‌ പറ്റിയ ദിവസമല്ല.

കര്‍ക്കടകം

ഇത് നിങ്ങള്‍ക്ക് ആഹ്‌ളാദത്തിന്‍റെ ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും നിങ്ങളെ അമിതാഹ്‌ളാദവാനാക്കും. ഭാഗ്യദേവതയുടെ ആശ്‌ളേഷം നിങ്ങളില്‍ ഉത്സാഹവും ഉന്മേഷവും നിറയ്ക്കും‌. നിങ്ങളുമായി മത്സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര ഇന്ന് നിങ്ങളുടെ സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യ പദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാമെന്ന് ഗണേശന്‍.

ABOUT THE AUTHOR

...view details