കേരളം

kerala

ETV Bharat / state

HOROSCOPE TODAY : നിങ്ങളുടെ ഇന്ന് (ജനുവരി 11 ചൊവ്വ 2022) - ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

HOROSCOPE TODAY  your future forcast  ഇന്നത്തെ നക്ഷത്രഫലം  നിങ്ങളുടെ ഇന്ന്‌
HOROSCOPE TODAY : നിങ്ങളുടെ ഇന്ന് (ജനുവരി 11 ചൊവ്വ 2022)

By

Published : Jan 11, 2022, 6:50 AM IST

ചിങ്ങം

ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു, ചുരുക്കത്തിൽ നിങ്ങള്‍ ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. നിങ്ങളുടെ ജന്മനക്ഷത്രങ്ങളിൽ വിശ്വസിക്കുക.

കന്നി

നിങ്ങള്‍ ചെയ്ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് നിങ്ങള്‍ക്ക് ഇപ്പോഴും ഏല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. നിങ്ങൾ ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക.

തുലാം

ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കും. സൗന്ദര്യവർദ്ധക വസ്തുക്കളും,വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. നിങ്ങളുടെ രൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കും

വൃശ്ചികം

എല്ലാ സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ നിങ്ങളുടെ മനസ്സിനെ താത്കാലികമായി മാറ്റും. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ നിങ്ങളെ ഉപദേശിക്കുന്നു. വൈകുന്നേരം നിങ്ങൾ വിശ്രമിക്കും.

ധനു

ഓർക്കുക ആംഗ്യങ്ങൾ എപ്പോഴും വാക്കുകളെക്കാളധികം സംസാരിക്കും.നിങ്ങളുടെ ശ്രദ്ധ വേണ്ടുന്ന ജോലി പൂർത്തിയാക്കും. തർക്കങ്ങളെ മേശയ്ക്ക്‌ ചുറ്റുമിരുന്ന് യുക്തിപരമായി തീർക്കുന്നതിൽ നിങ്ങൾ വിജയിക്കും.

മകരം

ആദ്യം നിങ്ങൾ വിജയിച്ചില്ലെങ്കിലും വീണ്ടും ശ്രമിക്കണം. ക്ഷമയും സ്ഥിരോത്സാഹവും കൂടുതൽ ആളുകളും വിലകുറച്ച്‌ കാണും, പക്ഷേ ഈ ഗുണങ്ങൾ നിങ്ങളെ വിജയത്തിലേക്ക്‌ നയിക്കും. നിങ്ങളുടെ പദ്ധതിപ്രകാരമുള്ള ഫലം അല്ലെങ്കിലും കോപവും ഉത്കണ്ഠയും അടക്കി ,നിങ്ങളുടെ പദ്ധതികളിൽ വിശ്വാസമർപ്പിച്ച്‌ ഇരിക്കുക.

കുംഭം

മാനസിക സംഘര്‍ഷത്തിന് ഇന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കും. നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ദിവസം സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് ആസൂത്രണം ചെയ്‌തേക്കും. ഹ്രസ്വയാത്രക്കും സാധ്യതയുണ്ട്.

മേടം

ശുഭചിന്തകളുടെ ഊര്‍ജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ നിങ്ങള്‍ തികഞ്ഞ ഉല്‍സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസല്‍ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാ‍ർത്തകള്‍ നിങ്ങളെ തേടിയെത്തും.

ഇടവം

ഇന്ന് നിങ്ങള്‍ സൂക്ഷിച്ച് നിയന്ത്രണത്തോടെയിരിക്കണമെന്ന് ഗണേശന്‍ മുന്നറിയിപ്പ് തരുന്നു. ഇന്ന് മുഴുവന്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ അവയെല്ലാം പൂ‍ര്‍ണമായും ഒഴിവാക്കാവുന്നതാണ് എന്നത്‌ ആശ്വസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആരോഗ്യത്തില്‍ ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂര്‍ണപരിശോധനയ്ക്ക് വിധേയമാക്കണം. കോണ്‍ടാക്‌ട്‌ ലെന്‍സുകള്‍ പ്രശ്നമാകുന്നുണ്ടെങ്കില്‍ ഒരു കണ്ണുഡോക്ടറെ കാണുക. നിങ്ങളുടെ അശയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണ്‍ മനസ്സിലാക്കാത്ത അവര്‍ക്ക് ഇനിയും അതിന് കഴിയില്ല. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക. ചെലവുകള്‍ വര്‍ദ്ധിക്കാം.

മിഥുനം

നിങ്ങൾ ചെയ്യുന്ന ഏത്‌ കാര്യത്തിലും പൂർണത ആഗ്രഹിക്കുകയും ഈ തത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ അധ്വാനം മുന്നോട്ടും ശരിയായ ദിശയിലേക്കും നയിക്കുന്നതിനായി നിങ്ങളുടെ ഊർജ്ജവും ശ്രദ്ധയും ഉറപ്പുവരുത്തും.

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് വളരെ സങ്കീര്‍ണമായ ദിവസമാണ്. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങൾ അമിതമായി വൈകാരികമോ, അപ്രാപ്യമോ അല്ലെന്ന് നിങ്ങൾ മനസിലാക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്നങ്ങള്‍ക്ക് മുൻപില്‍ തളർന്നുപോകും. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് പരിഗണന നല്‍കുക. ബോധപൂർവ്വം നിങ്ങള്‍ ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധിക്കുക. അത് നിങ്ങള്‍ക്ക് ശക്തിപകരും.

ABOUT THE AUTHOR

...view details