കേരളം

kerala

ETV Bharat / state

Horoscope Today: നിങ്ങളുടെ ഇന്ന് (ഡിസംബർ 22 ബുധന്‍ 2021)

ഇന്നത്തെ ജ്യോതിഷ ഫലം...

Today Horoscope  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  Astrology today  നിങ്ങളുടെ വാരഫലം
Horoscope Today: നിങ്ങളുടെ ഇന്ന് (ഡിസംബർ 22 ബുധന്‍ 2021)

By

Published : Dec 22, 2021, 6:57 AM IST

ചിങ്ങം

ഇന്ന്, നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും പ്രകോപനവും ഉണ്ടാകാന്‍ ഇടവരും. നിങ്ങളുടെ ആരോഗ്യം ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. സമ്മർദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. ഇന്ന് അഭിഭാഷകനുമായി ഇടപെടാതിരിക്കുക. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി

ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസു ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർധിക്കും. വനിത സുഹൃത്തുക്കൾ മാന്യമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും.

തുലാം

ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ സജീവവും സന്തോഷവാനുമാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും ജീവന്‍ നല്‍കുന്നാതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും ഉത്തേജനവും, സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. വൃശ്ചികം

നിങ്ങൾക്ക് ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. കുട്ടികൾക്ക് മോശം പെരുമാറ്റവും ശത്രുതയും ഉണ്ടാകാന്‍ ഇടയുണ്ട്. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും. നിങ്ങളുടെ ശത്രുക്കളെ നേരിടുന്നതിന് പരിമിധികളുള്ള ദിവസം.

ധനു

കൂടുതൽ ജാഗ്രതപാലിക്കാനുള്ള ഒരു ദിവസം വന്നുചേർന്നിരിക്കുന്നു. നിങ്ങളുടെ വികാരങ്ങൾ ഇന്ന് നിങ്ങളുടെ മനസിനെ ഭരിച്ചേക്കാം. അത് നിങ്ങളുടെ തീരുമാനശക്തിയെ തടസപ്പെടുത്തിയേക്കാം. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക.

നിങ്ങളുടെ കയ്പേറിയ മാനസികാവസ്ഥയും നാവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക, സംയമനം പാലിക്കുക. പ്രതികൂലമായി പ്രതികരിക്കാതിരിക്കാൻ നിഷേധാത്മക വികാരങ്ങളിൽനിന്ന് വ്യതിചലിക്കുക.

മകരം

നിരവധി ഉൽപ്പന്നങ്ങൾ നിങ്ങള്‍ക്കു ക്രയവിക്രയങ്ങള്‍ നടത്താന്‍ സാധിച്ചേക്കും. നിങ്ങളുടെ കച്ചവടം കുതിച്ചുയരും. ദല്ലാള്‍, വില്‍പ്പന, വായ്പകളുടെ പലിശ, നിക്ഷേപം എന്നിവ നിങ്ങളുടെ ഖജനാവ് നിറയ്ക്കും. വാസ്തവത്തിൽ, നിങ്ങൾക്ക് ഒരു അനുകൂലമായ അന്തരീക്ഷം പ്രതീക്ഷിക്കാം. എന്നിരുന്നാലും, കുട്ടികളുടെ പഠനം ഉത്കണ്ഠയ്ക്ക് കാരണമാകും.

കുംഭം

ഇന്ന് ജോലിയിൽ നിങ്ങൾ വിജയവും പ്രശസ്തിയും അംഗീകാരവും നേടാൻ സാധ്യതയുണ്ട്. നിങ്ങൾ പെട്ടെന്ന് പ്രതികരിക്കുന്നവനായി തുടരും, പക്ഷേ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്. നിങ്ങൾക്ക് സഹപ്രവർത്തകരുടെ പിന്തുണ തേടിക്കൊണ്ട്, പദ്ധതികൾക്ക് മികച്ച അന്തിമ ഫലങ്ങൾ നൽകും. അവരുടെ സന്തോഷം വരാനിരിക്കുന്നതിലും കൂടുതൽ ആയിരിക്കും. നിങ്ങളുടെ അന്തസ് ഉയരുകയും അഭിമാനിക്കാന്‍ ഇടവരുകയും ചെയ്യും. വെളിച്ചം ആസ്വദിക്കുക!

മീനം

നിരവധി പുതിയ വശങ്ങൾ കണ്ടെത്തുകയും നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ സർഗാത്മകത നിങ്ങളെ അക്ഷരാർഥത്തിൽ ഭരിക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് കൂടുതൽ മുന്നോട്ട് പോയി സ്വയം സമ്മർദം ചെലുത്തുക.

വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്ന ദമ്പതികൾക്കെല്ലാം പ്രണയത്തിലായിരിക്കാനും നിങ്ങളുടെ സ്നേഹം പങ്കിടാനുമുള്ള മികച്ച സമയമാണിത്. നിങ്ങൾ പിന്നീട് ഈ നിമിഷങ്ങളെ വിലമതിക്കും. കോപം ജാഗ്രതയോടെ നിയന്ത്രിക്കുക, അല്ലെങ്കില്‍ ഒരുപക്ഷേ അത് ഒരു നല്ല ദിവസത്തെ നശിപ്പിച്ചേക്കാം.

മേടം

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ആകുലരാക്കിയേക്കാം.

അജ്ഞാതമായ ജലാശയങ്ങൾ നിങ്ങൾക്ക് അപകടകരമായേക്കാം, അതിനാൽ സൂക്ഷിക്കുക. നിങ്ങളുടെ അന്തസിനെ അപകടത്തിലാക്കുന്ന ഒന്നും തന്നെ ചെയ്യരുത്.

ഇടവം

വേവലാതികളുടെ മാറാപ്പുകൾ ഉപേക്ഷിച്ച് ഉന്മേഷവാനായി ദിവസം വിശിഷ്ടമാക്കുക! നിങ്ങളുടെ സർഗാത്മക നിറവിലാണ് നിങ്ങളിന്ന്. മാത്രമല്ല സാഹിത്യത്തോടുള്ള നിങ്ങളുടെ ചായ്‌വ് വർധിക്കുകയും ചെയ്യും. അമ്മയുമായുള്ള നിങ്ങളുടെ ഓജസുള്ള സംഭാഷണം ചേർന്നുനിൽക്കാൻ സഹായിക്കും.

പാചക സംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും നിങ്ങളുടെ കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തികവും കുടുംബപരവുമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു. നല്ലതുവരട്ടെ.

മിഥുനം

നിങ്ങൾക്ക് ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾ എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവവും സാധ്യതയും ജോലിയിൽ പ്രതിഫലിക്കും.

നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും സാമ്പത്തിക സ്രോതസുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ നിങ്ങൾ അവയിൽ ഒരു കരുതൽ എടുത്തിരിക്കണം.

കര്‍ക്കടകം

തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങളോടൊത്തുണ്ടാവും. അത് പതിവിൽ നിന്ന് വ്യത്യസ്തമായിരിക്കും. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് പൂർണ ഉന്മേഷത്തിലേക്ക് നിങ്ങൾ എത്തിച്ചേരുകയും ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റുകയും ചെയ്യും.

സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്തുകൊണ്ട് വിശ്രമിക്കാൻ ഈ ദിവസം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഭാര്യയോട് ഇടപെടുമ്പോള്‍ നിങ്ങൾക്ക് കൂടുതൽ സന്തോഷവും സംതൃപ്തിയും തോന്നുകയും, അവളിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കുകയും ചെയ്യും. തീർച്ചയായും ഒരു മഹത്തായ ദിവസമായിരിക്കും!.

ABOUT THE AUTHOR

...view details