ചിങ്ങം : ദിവസത്തിന്‍റെ പകുതിയില്‍ കൂടുതല്‍ സമയം ജോലിയില്‍ ചെലവഴിക്കും. തൊഴിലിടങ്ങളില്‍ നിന്ന് അനുകൂലഫലം ലഭിക്കും. ബിസിനസില്‍ നിന്ന് വലിയ ബഹുമതികളും നേട്ടങ്ങളും സ്വന്തമാക്കാന്‍ ഇന്ന് സാധിക്കും. ജോലി സ്ഥലത്തെ ബന്ധങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം.
കന്നി:നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള ഒരു പരിസരം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥനാക്കാനുള്ള സാധ്യതയുണ്ട്. ഏറെ നാളായി മനസിലടക്കിപ്പിടിച്ചിരിക്കുന്ന കാര്യങ്ങള്‍ പ്രിയപ്പെട്ടവരുമായി സംസാരിക്കാനുള്ള വഴി കണ്ടെത്തും.
തുലാം: കലാപരമായ കഴിവുകള്‍ പ്രകടമാക്കാന്‍ അവസരം ലഭിക്കും. വീട്ടില്‍ അലങ്കാരപ്പണികള്‍ക്ക് സമയം കണ്ടെത്തും.
വൃശ്ചികം:പുതിയ ബന്ധങ്ങള്‍ കണ്ടെത്തും. അവരുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും, അത് നടപ്പിലാക്കാനും സാധിക്കും. ക്ഷമ കൈവിടാതെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കാന്‍ ശ്രമിക്കണം.
ധനു: ഇന്ന് നിങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ അവയെ എല്ലാം തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമതീരുമാനം നിങ്ങളുടേത് ആയിരിക്കും.
മകരം:പ്രവര്‍ത്തിമേഖലയില്‍ അംഗീകാരം ലഭിക്കും. പകല്‍ സമയങ്ങളില്‍ ചെറിയ ശാരീരിക അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യത.