കേരളം

kerala

By

Published : May 9, 2022, 4:39 PM IST

ETV Bharat / state

വീടുവില്‍ക്കാന്‍ സമ്മാനക്കൂപ്പണ്‍ വിറ്റ് ദമ്പതികള്‍; നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ്

കടക്കെണി കാരണം വീട് വില്‍ക്കാന്‍ തീരുമാനിച്ച കുടുംബത്തിന്‍റ സാമ്പത്തിക ബാധ്യത മുതലെടുക്കാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ രംഗത്ത് എത്തിയിരുന്നു.

Home sell by token  lottery department says not legal  Anna Joe couple home sale  വീട് വില്‍പ്പനക്ക് ശ്രമിച്ച കുടുംബം  വീടും സ്ഥലവും നറുക്കെടുപ്പിലൂടെ വില്‍ക്കാന്‍ ശ്രമം  റിയല്‍ എസ്റ്റേറ്റ് മാഫിയ
ബത്‌ലഹേമിന്‍റെ വില്‍പ്പന ഇനിയം നീളും; റിയല്‍ എസ്റ്റേറ്റ് ഫിയക്ക് പിന്നാലെ പൂട്ടിട്ട് ലോട്ടറി വകുപ്പും

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടല്‍ കാരണം സ്വന്തം വീടും സ്ഥലവും നറുക്കെടുപ്പിലൂടെ വില്‍ക്കാന്‍ തീരുമാനിച്ച അന്ന - ജോ ദമ്പതികളുടെ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. കടക്കെണി കാരണം വീട് വില്‍ക്കാന്‍ തീരുമാനിച്ച കുടുംബത്തിന്‍റ സാമ്പത്തിക ബാധ്യത മുതലെടുക്കാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ രംഗത്ത് എത്തിയിരുന്നു.

ഇതിനെ മറികടക്കാന്‍ 2000 രൂപയുടെ ടോക്കണ്‍ നറുക്കെടുപ്പിലൂടെ വീടും സ്ഥലവും വില്‍ക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ദമ്പതികളുടെ ശ്രമം അറിഞ്ഞ ലോട്ടറി വകുപ്പാണ് ടോക്കണ്‍ വില്‍പ്പനക്കെതിരെ നിലവില്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ടോക്കണ്‍ വില്‍പ്പന താത്കാലികമായി നിര്‍ത്തി വച്ചിക്കുകയാണ് കുടുംബം. കടക്കെണിയിലായതിനെ തുടര്‍ന്നാണ് അന്ന - ജോ ദമ്പതികള്‍ തങ്ങളുടെ വട്ടിയൂര്‍ക്കാവ് പുലരി നഗറിലെ മൂന്ന് സെന്റ് സ്ഥലവും ബത്‌ലഹേം എന്ന 1300 സ്വയര്‍ഫീറ്റ് വീടും വില്ക്കാന്‍ സമ്മാന കൂപ്പണ്‍ അച്ചടിച്ച് നറുക്കെടുപ്പ് പ്രഖ്യാപിച്ചത്.

3700 കൂപ്പണുകളുടെ വില്‍പ്പനയിലൂടെ 74 ലക്ഷം സ്വരൂപിക്കാനായിരുന്നു ദമ്പതികളുടെ തീരുമാനം. 200 കൂപ്പണുകള്‍ വിറ്റു പോയി. 2000 രൂപയാണ് ഒരു കൂപ്പണിന്റെ വില. വിജയിക്ക് ഒന്നാം സമ്മാനമായി വീടും സ്ഥലും നല്‍കായിരുന്നു ശ്രമം. വിദേശത്ത് ജോലി ചെയ്തിരുന്ന ദമ്പതികള്‍ നാട്ടിലെത്തി പുതിയ ബിസിനസ് തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് കാലമായതടെ ഈ ബിസിനസ് തകര്‍ന്നു. ഇതോടെയാണ് ഇവര്‍ കടക്കെണിയിലായത്.

38 ലക്ഷം രൂപയുടെ കടമാണ് ദമ്പതികള്‍ക്കുള്ളത്. ബാങ്ക് വായ്പയുടെ ജപ്തി നോട്ടീസും ഉടന്‍ തന്നെ ഈ വീടിനു മുന്നില്‍ പതിക്കുന്ന അവസ്ഥയാണ്. ഇത് മുതലാക്കാനായി റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കൂടി രംഗത്തെത്തി. 70 ലക്ഷത്തിനു മുകളില്‍ വിലലഭിക്കാവുന്ന വീടിനും സ്ഥാലത്തിനും നാല്പ്പത് ലക്ഷത്തില്‍ താഴെയാണ് വിലയായി പറയുന്നത്. ഇതോടെയാണ് കൂപ്പണ്‍ അടിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്.

എന്നാല്‍ ദമ്പതികളുടെ ഈ നീക്കത്തിനെതിരെ ലോട്ടറി വകുപ്പിന്റെ ഇടപെടലുണ്ടായി. കൂപ്പണ്‍ അടിച്ചുള്ള വീട് വില്പന നിയമവിരുദ്ധമാണെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തല്‍. ചിട്ടി നടത്താനുള്ള നിയമപ്രകാരം വ്യക്തികള്‍ക്ക് ഇത്തരത്തില്‍ കൂപ്പണ്‍ അച്ചടിച്ച് നറുക്കെടുപ്പ് നടത്താനാകില്ല. സമ്മാന നറുക്കെടുപ്പ് നടത്താന്‍ ലോട്ടറി വകുപ്പിന് മാത്രമാണ് അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടി ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പൊലീസിനെ സമീപിച്ചു.

ഇതിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് ദമ്പതികളുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ലോട്ടറി വകുപ്പിന്റെ ഇടപെടലോടെ തത്കാലം കൂപ്പണ്‍ വില്‍പന നിര്‍ത്തി വച്ചിരിക്കുകയാണിവര്‍. ഏതെങ്കിലും കാരണവശാല്‍ നറുക്കെടുപ്പ് മുടങ്ങിയാല്‍ കൂപ്പണിന്റെ തുക തിരികെ നല്‍കാമെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details