തിരുവനന്തപുരം:സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പിന്‍റെ ശുപാർശ. ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ശുപാർശ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. തിരിച്ചെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെതാണ് അന്തിമ തീരുമാനം. ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പിൽ നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. രണ്ടു വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്.
ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ - thiruvanathapuram
അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി
2017 ഡിസംബറിലാണ് ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശം നടത്തിയതിന്‍റെ പേരിൽ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ജേക്കബ് തോമസ് സെന്റട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചു. ഇതേ തുടര്‍ന്ന് ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തിരിച്ചെടുക്കാനുള്ള ആഭ്യന്തര വകുപ്പ് ശുപാര്‍ശ.
ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്ത് ഇറങ്ങുമെന്നാണ് സൂചന. നേരെത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വി ആര്‍ എസ് അനുവദിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. വിആര്‍എസ് അനുവദിക്കാന്‍ ആവില്ലെന്ന് കേന്ദ്രം അടുത്തിടെ സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള തീരുമാനം.