കേരളം

kerala

ETV Bharat / state

ആഭ്യന്തരവകുപ്പ് പരാജയമെന്ന് കെപിസിസി - Mullappally Ramachandran

"സ്ത്രീകൾ സുരക്ഷിതരല്ലാത്ത ഇടമായി കേരളം മാറി" - മുല്ലപ്പള്ളി രാമചന്ദ്രൻ (കെപിസിസി പ്രസിഡൻ്റ്)

മഹിളാ കോൺഗ്രസ് ധര്‍ണ

By

Published : Jul 2, 2019, 8:07 PM IST

Updated : Jul 2, 2019, 9:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആഭ്യന്തരവകുപ്പ് ആര് ഭരിക്കുന്നുവെന്ന് അറിയാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ല. സ്ത്രീകൾ സുരക്ഷിതരല്ലാത്ത ഇടമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മഹിളാ കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരവകുപ്പ് പരാജയമെന്ന് കെപിസിസി

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് കാരണക്കാരിയായ നഗരസഭാ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ നടപടിയെടുക്കുക, വനിതാ കമ്മിഷൻ പ്രവർത്തനങ്ങൾ ക്രീയാത്മകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തിയത്. സാധാരണക്കാർക്ക് ഇപ്പോൾ കേരളത്തിൽ രക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുന്നവരെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ആത്മഹത്യയിലും കള്ളക്കഥകൾ മെനഞ്ഞ് ഭരണകൂടം നീതി നിഷേധിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ധർണയ്ക്ക് നേതൃത്വം നൽകി.

Last Updated : Jul 2, 2019, 9:41 PM IST

ABOUT THE AUTHOR

...view details