തിരുവനന്തപുരം: തീവ്രമഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി നാളെ (04.08.2022) അവധി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലുമാണ് അതത് ജില്ല കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
കനത്ത മഴയും വെള്ളപ്പൊക്കവും ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി - kerala red alert districts
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലുമാണ് മഴയെ തുടര്‍ന്ന് നാളെ അവധി പ്രഖ്യാപിച്ചത്
കനത്ത മഴയും വെള്ളപ്പൊക്കവും ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍ ഈ ജില്ലകളില്‍ മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ല കലക്‌ടര്‍മാര്‍ അറിയിച്ചു.
Last Updated : Aug 3, 2022, 10:43 PM IST