തിരുവനന്തപുരം:അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച (03.08.2022) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകള്‍ക്കാണ് അതാത് ജില്ല കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ മുന്‍പ് നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. അറബിക്കടലില്‍ ഓഗസ്റ്റ് നാല് വരെ മത്സ്യബന്ധനം നടത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.