കേരളം

kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

By

Published : Oct 20, 2019, 11:23 PM IST

Updated : Oct 21, 2019, 7:04 AM IST

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓറഞ്ച് അലർട്ട് അവധി

തിരുവനന്തപുരം/എറണാകുളം: വടക്ക് കിഴക്കൻ കാലവർഷം ശക്തി പ്രാപിച്ചതോടെ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ അംഗനവാടികളിൽ പോഷകാഹാര ആഹാര വിതരണം ഉണ്ടാകും.എറണാകുളം ജില്ലയിൽ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. കോളജുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. സ്റ്റേറ്റ്‌, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. ഇരു ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Last Updated : Oct 21, 2019, 7:04 AM IST

ABOUT THE AUTHOR

...view details