കേരളം

kerala

ETV Bharat / state

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും‌

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ സ്വർണക്കടത്തടക്കം സർക്കാരിനെ പ്രതിരോധത്തിലാക്കിയ വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ പേരിലാണ് മാധ്യമങ്ങള്‍ക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്

hitect crime cell  cyber attack  മാധ്യമ പ്രവര്‍ത്തകര്‍  സൈബര്‍ ആക്രമണം  ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍  media persons  മുഖ്യമന്ത്രി പിണറായി വിജയന്‍
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും‌

By

Published : Aug 11, 2020, 12:54 PM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെല്ലും പൊലീസ് സൈബർ ഡോമും അന്വേഷിക്കും. ഇത്‌ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദേശം നൽകി.

കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ സ്വർണക്കടത്തടക്കം സർക്കാരിനെ പ്രതിരോധത്തിലാക്കിയ വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ പേരിലാണ് സൈബർ ആക്രമണം നടക്കുന്നത്. സർക്കാരിനെതിരായ ഗൂഡാലോചനയാണ് ചോദ്യങ്ങൾക്ക് പിന്നിലെന്ന് ആരോപിച്ച് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പെട്ടിത്തെറിച്ചതിന് പിന്നാലെയാണ് സിപിഎം അനുഭാവികളടക്കമുള്ളവര്‍ മാധ്യമ പ്രവർത്തകർക്കെതിരായി സൈബർ ആക്രമണവുമായി രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ മറുപടി.

ABOUT THE AUTHOR

...view details