തിരുവനന്തപുരം :ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിലാണ് രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. Supplementary II Allotment Results എന്ന ലിങ്കിൽ അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്‌ത് അപേക്ഷകർക്ക് അലോട്ട്‌മെന്‍റ് വിവരങ്ങൾ മനസിലാക്കുന്നതിനും സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.
ഹയർ സെക്കൻഡറി (വൊക്കേഷണൽ) സപ്ലിമെന്‍ററി രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു - പ്ലസ് വൺ അലോട്ട്മെന്‍റ്
www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിലാണ് രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്‌ത് അപേക്ഷകർക്ക് അലോട്ട്‌മെന്‍റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്‌മെന്‍റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും സാധിക്കും
ഹയർ സെക്കൻഡറി (വൊക്കേഷണൽ) സപ്ലിമെന്‍ററി രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
സപ്ലിമെന്‍ററി II അലോട്ട്‌മെന്‍റിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 17ന് വൈകിട്ട് നാലുവരെ സ്‌കൂളിൽ പ്രവേശനം നേടാം. അലോട്ട്‌മെന്‍റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. അലോട്ട്‌മെന്‍റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥി 17ന് വൈകിട്ട് നാലിന് മുൻപ് അത് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്‌മിഷൻ നടപടിയിൽ നിന്ന് പുറത്താകും.