തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ആരംഭിച്ചു. 88 ക്യാമ്പുകളിലാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുന്നത്. 92 ക്യാമ്പുകൾ നിശ്ചയിച്ചിരുന്നെങ്കിലും ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെട്ട രണ്ട് സ്‌കൂളുകളും കൊവിഡ് പുനരധിവാസ കേന്ദ്രങ്ങളായ രണ്ടു സ്‌കൂളുകളും ഒഴിവാക്കി.
സംസ്ഥാനത്ത് ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ആരംഭിച്ചു - സാമൂഹിക അകലം
സാമൂഹിക അകലം പാലിച്ച് രണ്ട് ബാച്ച് അധ്യാപകരാണ് ഓരോ ക്ലാസ് മുറികളിലായി മൂല്യ നിർണയം നടത്തുന്നത്.
പല സ്‌കൂളുകളിലും അധ്യാപകരുടെ എണ്ണത്തിൽ കുറവുണ്ട്. സാമൂഹിക അകലം പാലിച്ച് രണ്ട് ബാച്ച് അധ്യാപകരാണ് ഓരോ ക്ലാസ് മുറികളിലായി മൂല്യ നിർണയം നടത്തുന്നത്. അധ്യാപകർക്ക് മാസ്ക്ക് നിർബന്ധമാണ്. രാവിലെ 9.30 ന് ക്യാമ്പുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരുവനന്തപുരം നഗരത്തിലെ കോട്ടൺ ഹിൽ സ്‌കൂളിലെ ക്യാമ്പ് പത്ത് മണിയോടെയാണ് ആരംഭിച്ചത്. കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ ആരേയും നിർബന്ധിക്കില്ലെന്നും കഴിയുന്നവർ പങ്കെടുത്താൽ മതിയെന്ന നിലപാടിലാണ് സർക്കാർ.