തിരുവനന്തപുരം: വിദ്യാർഥികൾക്കിടയിൽ നിന്നും രക്ഷിതാക്കൾക്കിടയിൽ നിന്നും വ്യാപക എതിർപ്പ് ഉയരുന്നതിനിടെ സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന്(28/06/2021) തുടക്കമാകും. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷകൾ നടത്തുക. മാസ്ക് , സാനിറ്റൈസർ എന്നിവ വിദ്യാർഥികൾക്ക് നിർബന്ധമാണ്.
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം - പരീക്ഷ
കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. ജൂലൈ 12 വരെയാണ് പരീക്ഷകൾ
ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും
Also Read: സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഹാള്‍ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമേ വിദ്യാർഥികളെ ലാബുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ശരീരോഷ്മാവ് കൂടിയ വിദ്യാർഥികൾക്ക് പ്രത്യേക മുറിയിലായിരിക്കും പരീക്ഷ നടത്തുക. കൊവിഡ് പോസിറ്റിവായ വിദ്യാർഥികൾക്ക് നെഗറ്റീവായ ശേഷം പരീക്ഷ നടത്തും. നിലവിലെ സാഹചര്യത്തിൽ പരീക്ഷകളുടെ സമയവും കുറച്ചിട്ടുണ്ട്. ജൂലൈ 12ന് പരീക്ഷകൾ സമാപിക്കും.