കേരളം

kerala

ETV Bharat / state

ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു; പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിക്കും

Higher Secondary Model Exam Time Table: സംസ്ഥാനത്തെ 2023-24 അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിക്കും.

Higher Secondary Model Exam  Time Table has been published  ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ  ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
Higher Secondary Model Exam Time Table

By ETV Bharat Kerala Team

Published : Jan 16, 2024, 7:08 PM IST

തിരുവനന്തപുരം: ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു (Higher Secondary Model Exam Time Table). സംസ്ഥാനത്തെ 2023-24 അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിക്കും. ഫെബ്രുവരി 21 വരെയാണ് പരീക്ഷ.

ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിക്കും

പ്രാക്‌ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് രാവിലെ 9:30 മുതൽ 12:15 വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 4:45 വരെയുമാണ് പരീക്ഷ നടക്കുക. പ്രാക്‌ടിക്കൽ ഉള്ള വിഷയങ്ങൾക്ക് രാവിലെ 9:30 മുതൽ 11:45 വരെയും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ രണ്ടു മണി മുതൽ 4:15 വരെയുമാണ്.

കഴിഞ്ഞ തവണത്തെ വിജയശതമാനം: കഴിഞ്ഞ വര്‍ഷം പ്ലസ്‌ടുവിന് 82.95 ശതമാനവും വിഎച്ച്എസ്‌ഇക്ക് 78.39 ശതമാനവുമായിരുന്നു വിജയശതമാനം. പ്ലസ്‌ ടു വിന് 4,32,436 കുട്ടികളും വിഎച്ച്എസ്‌ഇയില്‍ 28,495 കുട്ടികളുമാണ് പരീക്ഷയെഴുതിയിരുന്നത്‌. പ്ലസ് ടു വിഭാഗത്തിൽ 33,815 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയവും നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

സയൻസ് വിഷയത്തിൽ 1,93,544 കുട്ടികളും, ഹ്യുമാനിറ്റീസിൽ 74,482, കൊമേഴ്‌സിൽ 1,08,109 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയിരുന്നത്. കഴിഞ്ഞ മാർച്ച് 10 മുതൽ മാർച്ച് 30 വരെയായിരുന്നു ഹയർ സെക്കൻഡറി പരീക്ഷകൾ നടന്നിരുന്നത്‌. ഗ്രേസ് മാർക്കും അനുവദിച്ചിരുന്നു.

എറണാകുളം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ വിജയ ശതമാനം. കുറവ് വിജയ ശതമാനം പത്തനംതിട്ട ജില്ലയിലും. എറണാകുളം ജില്ലയില്‍ 87.55 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 76.59 ശതമാനവുമാണ്. മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. 838 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ഇവിടെ 715 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത്. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് വിജയ ശതമാനം കുറവാണ്.

സര്‍ക്കാര്‍ മേഖലയില്‍ 79.79 ശതമാനവും എയ്‌ഡഡ് സ്‌കൂളുകളില്‍ 86.31 ശതമാനവും അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ 82.70 ശതമാനവുമാണ് വിജയ ശതമാനം. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറിയില്‍ 78.39 ശതമാനമാണ് വിജയ ശതമാനം. 28,495 പേര്‍ പരീക്ഷയെഴുതിയ വിഎച്ച്എസ്ഇയില്‍ 22,338 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

ABOUT THE AUTHOR

...view details